ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. സഭയില്‍ രാവിലെ ഒമ്പതരക്കാണ് തെരഞ്ഞെടുപ്പ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ പാലോട് രവിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.ഐയിലെ ഇ. ചന്ദ്രശേഖരനുമാണ് പത്രിക സമര്‍പ്പിച്ചത്. വോട്ടിങ് അവസാനിച്ച ഉടന്‍ ഫലം പ്രഖ്യാപിക്കും. ജി. കാര്‍ത്തികേയന്‍െറ മരണത്തെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കറായിരുന്ന എന്‍. ശക്തനെ സ്പീക്കറായി തെരഞ്ഞെടുത്തിരുന്നു. ഇതത്തേുടര്‍ന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിവുവന്നത്. നേരത്തേ യു.ഡി.എഫ് പക്ഷത്തുണ്ടായിരുന്ന പി.സി. ജോര്‍ജിന് നിയമസഭാ അംഗത്വം നഷ്ടമായിരുന്നു. ഇതിനുപുറമെ കെ.ബി. ഗണേഷ്കുമാര്‍ യു.ഡി.എഫില്‍നിന്ന് പുറത്തുമാണ്.
നോമിനേറ്റ് ചെയ്യപ്പെട്ട അംഗം ഉള്‍പ്പെടെ യു.ഡി.എഫ് പക്ഷത്ത് 74 അംഗങ്ങളാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.