Posted On
date_range Updated On
date_range തോമസ് ഉണ്ണിയാടന്‍ ചീഫ് വിപ്പ് തന്നെ
തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പായി തോമസ് ഉണ്ണിയാടന്‍ തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു. മന്ത്രി കെ.എം. മാണിക്കൊപ്പം ഉണ്ണിയാടനും രാജിക്കത്ത് നല്‍കിയിരുന്നെങ്കിലും പ്രസ് ചെയ്യരുതെന്ന തന്‍െറ ആവശ്യം അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ അദ്ദേഹം സ്ഥാനത്ത് തുടരുമെന്ന് എ.കെ. ബാലന്‍ ഉന്നയിച്ച ക്രമപ്രശ്നത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. അജയഘോഷ് എന്ന പേരിലൊരാള്‍ ഇന്നേവരെ തന്‍െറ പേഴ്സനല്‍ സ്റ്റാഫില്‍ ഉണ്ടായിട്ടില്ളെന്ന് മന്ത്രി കെ. ബാബു നിയമസഭയില്‍ വിശദീകരണം നല്‍കി. മന്ത്രി ബാബുവിന്‍െറ പേഴ്സനല്‍ സ്റ്റാഫിലെ അജയഘോഷ് നടത്തിയ ബാങ്ക് ഇടപാടില്‍ മന്ത്രിയുടെ പണവും ഉള്‍പ്പെടുമെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.