ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തിന് കാരണം മത്സ്യബന്ധന വള്ളമോടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധയും വള്ളത്തിന്‍െറ അമിത വേഗവുമെന്ന് പൊലീസിന്‍െറ അന്വേഷണ റിപ്പോര്‍ട്ട്. ഇന്‍ബോര്‍ഡ് എന്‍ജിനുള്ള വള്ളം യാത്രാ ബോട്ടിലേക്ക് പാഞ്ഞുവന്നിടിക്കുന്ന ദൃശ്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് കണ്ടത്തെല്‍. റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

ബോട്ടപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെയും ദൃക്സാക്ഷികളുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മത്സ്യബന്ധന വള്ളം ബോട്ടിലിടിക്കുന്ന സി.സി.ടിവി  ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഫോര്‍ട്ടുകൊച്ചിയിലെ സ്വകാര്യസ്ഥാപനത്തിലെ സി.സി.ടി.വിയിലാണ് അപകടത്തിന്‍െറ ദൃശ്യങ്ങളുള്ളത്. യാത്രാബോട്ടില്‍ മത്സ്യബന്ധബോട്ട് വന്നിടിക്കുന്നതു ബോട്ട് തകരുന്നതും യാത്രക്കാര്‍ വെള്ളത്തിലേക്കു തെറിച്ചു വീഴുന്നതും ദൃശ്യത്തിലുണ്ട്. കപ്പല്‍ചാലുള്ള ഇവിടെ യാത്രാബോട്ടുകളും മറ്റുയാനങ്ങളും സ്ഥിരമായി കടന്നുപോകുന്ന സ്ഥലമാണ്. ഇത്രയും തിരക്കേറിയ ഭാഗത്തു കൂടി അമിത വേഗത്തിലാണ് മത്സ്യബന്ധനവള്ളം പാഞ്ഞത്തെിയത്.

അപകടത്തില്‍ 10 പേരാണ് മരിച്ചത്. കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി കഴിഞ്ഞദിവസം കണ്ടെ ത്തിയിരുന്നു. കുമ്പളങ്ങി സ്വദേശി ഫൗസിയയുടെയും ഫോര്‍ട്ട് കൊച്ചി സ്വദേശി ഷില്‍ട്ടന്‍െറയും മൃതദേഹങ്ങളാണ് വെള്ളിയാഴ്ച രാവിലെ കണ്ടെടുത്തത്. പൊലീസും മറൈന്‍ വിഭാഗവും നടത്തിയ തെരച്ചിലില്‍ കമാലകടവില്‍ ചീനവലക്ക് സമീപത്തു നിന്നാണ് മൃതദേഹങ്ങള്‍ കണ്ടത്തെിയത്.

ദുരന്തത്തിനു കാരണമായ മത്സ്യബന്ധന ബോട്ടിന്‍റെ സ്രാങ്ക് കണ്ണമാലി സ്വദേശി ജോണിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മന$പൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.