ന്യൂഡല്‍ഹി: തൊഴില്‍മേഖലയിലെ പരിഷ്കാരങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ സെപ്റ്റംബര്‍ രണ്ടിന് സമരം പ്രഖ്യാപിച്ചിരിക്കെ, പരിഷ്കരണനീക്കങ്ങളുമായി മോദിസര്‍ക്കാര്‍ മുന്നോട്ട്. നിലവിലുള്ള 44 നിയമങ്ങള്‍ക്കുപകരം ഒറ്റ പുതിയ നിയമം കൊണ്ടുവരാനുള്ള നിര്‍ദേശം ഉടന്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് വരും. ഇതുസംബന്ധിച്ച ബില്‍ തൊഴില്‍മന്ത്രാലയത്തില്‍ തയാറാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. മിനിമംകൂലി നിയമം, ബോണസ് നിയമം, ഫാക്ടറീസ് നിയമം തുടങ്ങിയവക്ക് പകരമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
രാജ്യം വ്യവസായ സൗഹൃദമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താല്‍പര്യപ്രകാരമാണ് തൊഴില്‍നിയമം സമഗ്രമായി പരിഷ്കരിക്കുന്നതെന്നാണ് സര്‍ക്കാര്‍വാദം. പുതുതായി വരാന്‍പോകുന്ന തൊഴില്‍നിയമം ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതും പിരിച്ചുവിടല്‍, ലേ ഓഫ് തുടങ്ങിയ കാര്യങ്ങളില്‍ തൊഴിലുടമക്ക് കൂടുതല്‍ അധികാരം നല്‍കുന്നതുമാണ്. തൊഴില്‍മേഖലയിലെ ഇന്‍സ്പെക്ടര്‍ രാജ് അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. വ്യവസായത്തിനുള്ള പ്രോത്സാഹനത്തിന്‍െറ പേരില്‍ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് തൊഴില്‍നിയമ പരിഷ്കരണത്തിലൂടെ മോദിസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ട്രേഡ് യൂനിയനുകളുടെ പരാതി. സെപ്റ്റംബര്‍ രണ്ടിന് നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കില്‍ ബി.ജെ.പി അനുകൂല ബി.എം.എസ് ഉള്‍പ്പെടെ എല്ലാ പ്രമുഖ ട്രേഡ് യൂനിയനുകളും സജീവമായി പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.