തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്ന് സര്‍ക്കാര്‍ - തെരഞ്ഞെടുപ്പ്കമീഷന്‍ ചര്‍ച്ച

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാറും തെരഞ്ഞെടുപ്പ് കമീഷനും തമ്മില്‍ തിങ്കളാഴ്ച ചര്‍ച്ച നടക്കും. 2010ലെ വാര്‍ഡ് അടിസ്ഥാനത്തില്‍ യഥാസമയം നടത്തണമെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമീഷന്. അതേസമയം പുതിയ 28 മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനും നിലവില്‍വരണമെന്ന് ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ഇത് കൈവിടാന്‍ തയാറായിട്ടില്ല. സര്‍ക്കാറും കമീഷനും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ്. കമീഷനുമായി നടക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായി മന്ത്രിമാര്‍ തമ്മില്‍ ആശയവിനിമയം നടക്കും. ഇതിനുശേഷമാകും സര്‍ക്കാര്‍ നിലപാട് കമീഷനെ അറിയിക്കുക. യഥാസമയം തെരഞ്ഞെടുപ്പ് നടത്തി വിവാദം അവസാനിപ്പിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് മാസമെങ്കിലും സ്വതന്ത്രമായി ലഭിച്ചാലേ സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാകൂവെന്ന നിലപാട് ഇവര്‍ തദ്ദേശ വകുപ്പ് ഭരിക്കുന്ന ലീഗിനെ അറിയിച്ചിട്ടുണ്ട്.
ലീഗും ഏറക്കുറെ സമയത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നതിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍, പുതിയ മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനും യാഥാര്‍ഥ്യമാക്കണമെന്ന അഭിപ്രായം അവര്‍ക്കുണ്ട്. 28 മുനിസിപ്പാലിറ്റികളിലും ഒരു കോര്‍പറേഷനിലുമായി ഉള്‍പ്പെട്ടത് 33 ഗ്രാമപഞ്ചായത്തുകളാണ്. ഇവ മുനിസിപ്പാലിറ്റി ആയപ്പോള്‍ 69 പുതിയ പഞ്ചായത്തുകള്‍ക്ക് രൂപം നല്‍കി. ഇതാണ് കോടതി റദ്ദാക്കിയത്. ഇതനുസരിച്ച് വന്ന ബ്ളോക്കുകളും റദ്ദായി. പുതിയ മുനിസിപ്പാലിറ്റികള്‍ നിലനിര്‍ത്തിയാല്‍ പഴയ ബ്ളോക് പ്രകാരം തെരഞ്ഞെടുപ്പ് നടത്താനാകില്ല. അവിടെ പുന$സംഘടനയും വാര്‍ഡ് വിഭജനവും വേണം. ഇത് പൂര്‍ത്തിയായശേഷമേ ജില്ലാ പഞ്ചായത്തിന്‍െറ വാര്‍ഡ് പുനര്‍വിഭജനം നടക്കൂ. ഇതിന് സമയമെടുക്കും. പുതിയ മുനിസിപ്പാലിറ്റികളുടെ വാര്‍ഡ് വിഭജനവും നടക്കണം. ഡീലിമിറ്റേഷന്‍ കമീഷന്‍ യോഗം ചേര്‍ന്ന് ഇവ തീരുമാനിക്കാന്‍ അംഗങ്ങളായ നാല് സെക്രട്ടറിമാര്‍ കമീഷന് കത്ത് നല്‍കിയിട്ടുണ്ട്.
ഇനിയുംവിഷയം നീട്ടിക്കൊ ണ്ടുപോകാതെ തീരുമാനത്തിലേക്ക് പോകണമെന്ന നിലപാടാണ് എല്ലാവര്‍ക്കും. ഇനിയും അന്തിമതീരുമാനം വന്നില്ളെങ്കില്‍ സമയത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ കമീഷന് കഴിയാതെ വരും.
2010 വാര്‍ഡ് അടിസ്ഥാനപ്പെടുത്തിയാല്‍ കാര്യങ്ങള്‍ വേഗത്തിലാകുമെന്നാണ് കമീഷന്‍ കണക്കുകൂട്ടുന്നത്. പുതിയ മുനിസിപ്പാലിറ്റികളുടെയും കണ്ണൂര്‍ കോര്‍പറേഷന്‍െറയും കാര്യമാണ് ഇതിന് പ്രധാന തടസ്സം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-14 01:25 GMT