ഓപറേഷന്‍ തീയറ്ററില്‍ ഓണസദ്യ: അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രി ഓപറേഷന്‍ തീയറ്ററില്‍ വെച്ച് ഓണസദ്യ വിളമ്പിയ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍. സദ്യ വിളമ്പിയത് ആശുപത്രി കാന്‍റീനിലാണെന്നാണ് താനറിഞ്ഞതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി 600 ഓളം ജീവനക്കാര്‍ക്ക് സദ്യ വിളമ്പാനായി തെരഞ്ഞെടുത്തത് ഓപറേഷന്‍ തീയറ്ററായിരുന്നു. അണുവിമുക്തമായി സൂക്ഷിക്കേണ്ട ഓപറേഷന്‍ തീയറ്ററില്‍ സദ്യ വിളമ്പിയത് ദൃശ്യങ്ങള്‍ സഹിതം ചാനലുകള്‍ വാര്‍ത്ത നല്‍കിയതോടെയാണ് സംഭവം വിവാദമായത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.