മദ്യനിരോധം: കേരള സര്‍ക്കാറിന് അര്‍ധ മനസാണോയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മദ്യനിരോധം നടപ്പാക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാറിന് അര്‍ധ മനസാണോയെന്ന് സുപ്രീംകോടതി. മദ്യ നിരോധത്തിന്‍െറ പേരില്‍ സര്‍ക്കാറിന്‍െറ മദ്യനയം ചോദ്യം ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് അനുവദിച്ച വൈന്‍, ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍  റദ്ദാക്കാന്‍ പറയാത്തതെന്തു കൊണ്ടാണെന്ന് സുപ്രീംകോടതി ബാറുടമകളോടു ചോദിച്ചു.

കേരളത്തിലേക്ക് വിനോദ സഞ്ചാരത്തിന് ആളുകള്‍ വരുന്നത് വിദേശമദ്യം കിട്ടുമോ എന്ന് നോക്കിയിട്ടല്ളെന്ന് ജസ്റ്റിസ് വിക്രംജിത് സെനിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് ബാറുടമകളെ ഓര്‍മിപ്പിച്ചു.

എന്നാല്‍, മദ്യനിരോധ നടപടികള്‍ ശിപാര്‍ശ ചെയ്ത ഏകാംഗ കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് വിദേശ മദ്യം വിളമ്പുന്ന ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കി  കൂടുതല്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സുകള്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.