കോഴിക്കോട്: മോഷണക്കുറ്റത്തിന് അറസ്റ്റിലായ യുവതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഭിത്തി തുരന്ന് രക്ഷപെട്ടു. പന്ത്രണ്ടോളം തട്ടിപ്പുകേസുകളിലെ പ്രതിയായ പരപ്പനങ്ങാടി സ്വദേശി നസീമയാണ് രക്ഷപ്പെട്ടത്. പിടിയിലാതിനു ശേഷം മാനസിക രോഗമുണ്ടെന്ന് യുവതി പറഞ്ഞതിനത്തെുടര്‍ന്നാണ് പൊലീസ് ഇവരെ കുതിരവട്ടം മാനസിക രോഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ആശുപത്രി കുളിമുറിയിലെ ഭിത്തി തുരന്ന് നസീമ രക്ഷപ്പെട്ടത്. മരത്തടി ഉപയോഗിച്ച് മതിലില്‍ കയറിയതിന് ശേഷം തുണി കെട്ടി പുറത്ത് ചാടിയാണ് രക്ഷപ്പെട്ടത്.
അറക്കല്‍ രാജ കുടുംബാംഗമാണെന്ന് പരിചയപ്പത്തെി പരപ്പനങ്ങാടി സ്വദേശിയെ വിവാഹം കഴിച്ച് വഞ്ചിച്ച കേസിലാണ് നസീമ പിടിയിലായത്. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പത്തനംതിട്ട, മലപ്പുറം ജില്ലകളിലായി നസീമയുടെ പേരില്‍ കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.