തൃശൂര്‍: ചാവക്കാട് തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിക്കെതിരെ തൃശൂര്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് നേതാക്കള്‍ കെ.പി.സി.സിക്ക് പരാതി നല്‍കി. ഗുരുവായൂര്‍ ബ്ളോക്ക് പ്രസിഡന്‍്റ് ഗോപപ്രതാപനെതിരായ നടപടി ധൃതിപിടിച്ചിട്ടുള്ളതാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി സി.എന്‍. ബാലകൃഷ്ണനോടു പോലും ആലോചിക്കാതെയാണ് പാര്‍ട്ടി നേതൃത്വം നടപടിയെടുത്തതെന്നും സ്വാഭാവിക നീതി ഇതുവഴി നഷ്ടപ്പെട്ടെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.