പഞ്ചായത്തുകളുടെ രൂപീകരണം ഹൈകോടതി റദ്ദാക്കി

കൊച്ചി: നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ച് പുതിയ പഞ്ചായത്തുകളുടെ രൂപീകരണം ഹൈകോടതി തടഞ്ഞു. വാര്‍ഡുകള്‍ വിഭജിച്ച് സര്‍ക്കാര്‍ ഇറക്കിയ വിഞ്ജാപനമാണ് റദ്ദാക്കിയത്. ഭൂമിശാസ്ത്രവും ജനസംഖ്യയും പരിഗണിച്ച് വാര്‍ഡുകള്‍ വിഭജിക്കേണ്ടതിനു പകരം  രാഷ്ട്രീയ പ്രേരിതമായാണ് വിഭജനമെന്ന് ചൂണ്ടിക്കാട്ടി സമര്‍പിച്ച ഹരജികള്‍ പരിഗണിച്ച് ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ള ആണ് സര്‍ക്കാറിന്‍റെ നീക്കത്തിന് തടയിട്ടത്.

നിലവിലെ വാര്‍ഡുകള്‍ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ചെയ്തില്ളെന്ന് ചൂണ്ടിക്കാട്ടിയ കോടതി പഞ്ചായത്ത് രൂപീകരണത്തിനു മുമ്പ് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി തേടേണ്ടിയിരുന്നുവെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതു നേടിയിരുന്നില്ളെന്നും പറഞ്ഞു.
150തോളം പഞ്ചായത്തുകളുടെ വിഭജനമാണ് നിയമാനുസൃതമല്ളെന്ന് കണ്ടത്തെിയത്. പുതിയ 69 ഗ്രാമ പഞ്ചായത്തുകളുടെ രൂപ വല്‍കരണത്തിന് നിയമ സാധുതയില്ളെന്ന് കോടതി ഉത്തരവിട്ടു. പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് നിലവിലുള്ള വില്ളേജുകള്‍ അത് ഏത് പഞ്ചായത്തില്‍ ആയാലും മുഴുവനായും നിലനിര്‍ത്തണമെന്ന നിയമമാണ് സര്‍ക്കാറിന് തിരിച്ചടിയായത്.

പുന:ക്രമീകരണം പൂര്‍ത്തിയാക്കിയ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ളെന്നും വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാന്‍ 90 ദിവസമെങ്കിലും വേണ്ടിവരുമെന്നും കാണിച്ച് സംസ്ഥാന സര്‍ക്കാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ കത്തയച്ചിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സര്‍ക്കാര്‍ കൈകൊണ്ടിരുന്നില്ല.

ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍  2010ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തന്നെയാവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുക. നേരത്തെ ചില മുനിസിപ്പാലിറ്റികളുടെ രൂപീകരണവും ഹൈകോടതി റദ്ദാക്കിയിരുന്നു.

അതേസമയം, കോടതിയുടെ വിധി പരിശോധിച്ച് നടപടി കൈാള്ളുമെന്ന് മന്ത്രി കെ.സി ജോസഫ് പ്രതികരിച്ചു. നാളെ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.