ഭൂപതിവ് ചട്ട ഭേദഗതി: അനിവാര്യമായ തീരുമാനമായിരുന്നെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: ഭൂപതിവ് ചട്ട നിയമങ്ങളില്‍ ഭേദഗതി നടത്തിയ സര്‍ക്കാര്‍ നടപടി അനിവാര്യമായ തീരുമാനമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ  പ്രതികരിച്ചു. തിടുക്കത്തിലെടുത്ത തീരുമാനമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

അതേസമയം വിഷയത്തില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ളെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്നെടുത്ത തീരുമാനമാണിതെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. വിഷയം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് കാരണമായിരിക്കുകയാണ്. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി സതീശനും ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തത്തെിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.