കൊച്ചി: ഹൈകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ അടിയന്തര യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് യോഗം വിളിച്ചുചേര്‍ത്തത്. മുഖ്യമന്ത്രിക്കു പുറമെ നിയമമന്ത്രി, അഡ്വക്കേറ്റ് ജനറല്‍ (എ.ജി), ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂഷന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് എ.ജിയുടെ ഓഫീസിനെതിരെ വിമര്‍ശമുയര്‍ത്തിയ സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കേസുകളുടെ നടത്തിപ്പും ഹൈകോടതിയുടെ വിമര്‍ശവും യോഗത്തില്‍ ചര്‍ച്ചയാകും.
വിവിധ കേസുകള്‍ സംബന്ധിച്ച് സര്‍ക്കാറിന്‍െറ ഭാഗം കോടതിയെ അറിയിക്കുന്നതില്‍ എ.ജിയുടെ ഓഫീസ് വീഴ്ച വരുത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്‍െറ വിമര്‍ശം. പല കേസുകളും നടത്താന്‍ സര്‍ക്കാറിന് താത്പര്യമി െല്ലന്നും ഇങ്ങനെയാണെങ്കില്‍ എ.ജിയുടെ ഓഫീസ് അടച്ചുപൂട്ടിക്കൂടെയെന്നുമുള്ള രൂക്ഷ വിമര്‍ശമാണ് ജഡ്ജി നടത്തിയത്.
എന്നാല്‍ വിമര്‍ശത്തെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി എതിരിട്ടത്. എ.ജിയുടെ ഓഫീസിന് വീഴ്ച സംഭവിച്ചിട്ടി െല്ലന്നും സര്‍ക്കാറിന് എ.ജിയില്‍ പൂര്‍ണ വിശ്വാസമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയെ കൂടാതെ കെ.സി ജോസഫ്, എം.എം. ഹസന്‍ അടക്കമുള്ളവരും ജഡ്ജിയെ വിമര്‍ശിച്ചു. ഇതിന് ശേഷം കഴിഞ്ഞദിവസവും ജഡ്ജിയുടെ വിമര്‍ശമുണ്ടായി. ഇതിന്‍െറ പശ്ചാത്തലത്തിലാണ് അഭിഭാഷകരുടെ യോഗം വിളിച്ചുകൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.