രണ്ടായിരത്തിന്‍െറ നോട്ടുകെട്ടുകള്‍ സുലഭം; ഉറവിടം തേടി അധികൃതര്‍

കൊച്ചി: അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടും ലക്ഷക്കണക്കിന് രൂപയുടെ രണ്ടായിരത്തിന്‍െറ നോട്ടുകെട്ടുകള്‍ പ്രചരിക്കുന്നു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ 2000 രൂപയുടെ കെട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

പണം പിന്‍വലിക്കുന്ന കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന തുക അനുവദിച്ചിരിക്കുന്നത് വിവാഹാവശ്യത്തിന് മാത്രമാണ്; രണ്ടരലക്ഷം രൂപ. കറന്‍റ് അക്കൗണ്ടുള്ള വ്യാപാരികള്‍ക്ക് 50,000 രൂപയും അല്ലാത്ത അക്കൗണ്ടുകളില്‍നിന്ന് 24,500 രൂപയുമാണ് ആഴ്ചയില്‍ പിന്‍വലിക്കാന്‍ അനുവാദമുള്ളത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയിട്ട് രണ്ടാഴ്ച തികയുന്ന സാഹചര്യത്തില്‍ സാധാരണ അക്കൗണ്ടുള്ളയാള്‍ക്ക് ഇതിനകം 49,000 രൂപയും കറന്‍റ് അക്കൗണ്ടുള്ള വ്യാപാരികള്‍ക്ക് പരമാവധി ഒരുലക്ഷം രൂപയുമാണ് പിന്‍വലിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവുക.

എന്നാല്‍, ആലുവയില്‍നിന്ന് എട്ടുലക്ഷത്തിന്‍െറയും കാസര്‍കോട്ടുനിന്ന് ആറുലക്ഷത്തിന്‍െറയും രണ്ടായിരത്തിന്‍െറ നോട്ടുകള്‍ പിടികൂടിക്കഴിഞ്ഞു. മറ്റുചിലര്‍ക്കും വന്‍തോതില്‍ 2000 രൂപ നോട്ടുകള്‍ ലഭിച്ചതായി സൂചനയുണ്ട്. ഇത് എങ്ങനെ ലഭിച്ചുവെന്ന് ആദായനികുതി എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബാങ്ക് ശാഖകളില്‍നിന്ന് ഇത്തരത്തില്‍ വന്‍തോതില്‍ പണം പുറത്തുപോകാന്‍ സാധ്യതയില്ളെന്ന് അധികൃതര്‍തന്നെ പറയുന്നു. പല ബാങ്ക് ശാഖകള്‍ക്കും പരിമിതമായ തോതിലാണ് പണം അനുവദിക്കുന്നത്. കഴിഞ്ഞദിവസം പ്രമുഖ ബാങ്കിന്‍െറ പാലാരിവട്ടം ശാഖക്ക് നാലഞ്ചുദിവസത്തേക്ക് റീജനല്‍ ആസ്ഥാനത്തുനിന്ന് അനുവദിച്ചത് വെറും 20 ലക്ഷം രൂപയാണ്. അതും രണ്ടായിരത്തിന്‍െറ എട്ട് കെട്ടും നൂറിന്‍െറ നാല് കെട്ടുമായി. മറ്റ് പല ബാങ്കുകളുടെ ശാഖകള്‍ക്കും അനുവദിച്ചതും ഇങ്ങനെ പരിമിത രൂപത്തിലാണ്. ഈ സാഹചര്യത്തില്‍ ബാങ്കുകളുടെ താഴേക്കിടയിലുള്ള ശാഖകളില്‍നിന്ന് വന്‍തോതില്‍ പണം പുറത്തേക്ക് പോകാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളയുന്നു. എന്നാല്‍, റീജനല്‍ സെന്‍ററുകളില്‍നിന്നും മറ്റ് ഉയര്‍ന്ന ഓഫിസുകളില്‍നിന്നും പണം പുറത്തുപോകാനുള്ള സാധ്യത നിഷേധിക്കുന്നുമില്ല.

ചില ബാങ്ക് മാനേജര്‍മാരുടെ ബന്ധുക്കള്‍തന്നെ ഉയര്‍ന്ന തുകകള്‍ മാനേജര്‍മാരുടെ കൈവശം കൊടുത്തയച്ച് മാറുന്നതായും പരാതി ഉയര്‍ന്നിരുന്നു. ചില സ്വകാര്യ ബാങ്ക് ജീവനക്കാരും ഇത്തരത്തില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പണം മാറ്റിനല്‍കുന്നതായും സൂചനയുണ്ട്. ഇതത്തേുടര്‍ന്ന് പ്രമുഖ സ്വകാര്യ ബാങ്കിലെ ജീവനക്കാര്‍ ജോലിക്കത്തെിയപ്പോള്‍ ബാഗുകള്‍ പരിശോധിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

അതിനിടെ, ഉയര്‍ന്ന തുക നിക്ഷേപിക്കുന്ന അക്കൗണ്ടുകളിന്മേലുള്ള നിരീക്ഷണം കര്‍ശനമാക്കാനുള്ള നിര്‍ദേശവും ബാങ്ക് മാനേജര്‍മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. കറന്‍റ് അക്കൗണ്ടില്‍ 12.5 ലക്ഷത്തിലധികവും മറ്റ് അക്കൗണ്ടുകളില്‍ രണ്ടരലക്ഷത്തിലധികവും നിക്ഷേപിക്കുന്നവരുടെ വിവരങ്ങള്‍ കൈമാറാനാണ് നിര്‍ദേശം. വന്‍തുക നിക്ഷേപിക്കുന്നവര്‍ക്ക് താമസിയാതെതന്നെ വരുമാനത്തിന്‍െറ ഉറവിടം കാണിക്കാന്‍ ആവശ്യപ്പെട്ടുള്ള ഇന്‍കം ടാക്സ് വകുപ്പിന്‍െറ നോട്ടീസ് ലഭിക്കും. പ്രഖ്യാപിത വരുമാനവും നിക്ഷേപവും തമ്മില്‍ ഒത്തുപോകുന്നില്ളെങ്കില്‍ 30 ശതമാനം നികുതിയും നികുതി തുകയുടെ ഇരട്ടി പിഴയും അടയ്ക്കേണ്ടിവരുകയും ചെയ്യും.

 

Tags:    
News Summary - 2000 rupee note are abundent; investigation starts about sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.