കൊച്ചി: ഒാഖി ചുഴലിക്കാറ്റിനെതുടർന്ന് കടലിൽ അകപ്പെട്ട 180 മത്സ്യത്തൊഴിലാളികളെകൂടി നാവികസേന കണ്ടെത്തി. െഎ.എൻ.എസ് കൽേപനി എന്ന കപ്പൽ നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയിൽ ഇവരെ കണ്ടെത്തിയത്. വിവിധ പ്രദേശങ്ങളിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ഇവരുടെ വിശദവിവരങ്ങൾ നാവികസേന ശേഖരിച്ചുവരുകയാണ്. 21ബോട്ടിലായാണ് തൊഴിലാളികൾ ഉണ്ടായിരുന്നത്. ഒാഖി ചുഴലിക്കാറ്റ് ഇവരെ ബാധിച്ചിരുന്നില്ലെന്നും പതിവുപോലെ മത്സ്യബന്ധനം തുടരുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും നാവികസേന അധികൃതർ പറഞ്ഞു. ബോട്ടുകളും സുരക്ഷിതമാണ്. ഇതിനിടെ, ലക്ഷദ്വീപിൽ കണ്ടെത്തിയ ഗുജറാത്തിൽനിന്നുള്ള അഞ്ച് മത്സ്യത്തൊഴിലാളികളെ കൊച്ചിയിൽ എത്തിച്ചു.
കൊച്ചിയിൽനിന്നുള്ള ആറ് മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ െഎ.എൻ.എസ് കൽേപനി കേരള, ലക്ഷദ്വീപ് തീരങ്ങളിൽ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായ വിവരത്തെത്തുടർന്ന് തിരച്ചിൽ പരിധി മാലദ്വീപ് വരെ നീട്ടിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
െഎ.എൻ.എസ് ജമുന എന്ന കപ്പലിൽ വെള്ളിയാഴ്ച 14,000 ലിറ്റർ കുടിവെള്ളം കവരത്തിയിൽ എത്തിച്ചു. മിനിക്കോയി ദ്വീപിൽ ഇതുവരെ 8800 കിലോ ഭക്ഷ്യധാന്യവും 7700ലിറ്റർ മിനറൽ വാട്ടറും 25ടൺ ശുദ്ധജലവും 1500 പേർക്കുള്ള വസ്ത്രങ്ങളും നാവികസേന വിതരണം ചെയ്തിട്ടുണ്ട്.
260 പേരെ കാണാതായതായി സെൻറർ ഫോർ ഫിഷറീസ് സ്റ്റഡീസ്
തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽപെട്ട് 260 പേരെ കാണാതായതായി സെൻറർ ഫോർ ഫിഷറീസ് സ്റ്റഡീസിെൻറ ഏറ്റവും പുതിയ കണക്ക്. ബോട്ടുകളിൽ പോയ 157ഉം വള്ളങ്ങളിൽ പോയ 103 പേരെയും തിരുവനന്തപുരം മേഖലയിൽനിന്ന് കാണാനില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പരുത്തിയൂരിൽനിന്ന് 26, സൗത്ത് കൊല്ലംകോട്, കരുംകുളം -രണ്ട്, കൊച്ചുതുറ -ഒന്ന്, പുതിയതുറ -6, പള്ളം -10, പുല്ലുവിള -13, അടിമലത്തുറ -5, വിഴിഞ്ഞം -55, പൂന്തുറ -28, കണ്ണാന്തുറ -3 , മര്യനാട് -2 എന്നിങ്ങനെയാണ് െമക്കനൈസ്ഡ് ബോട്ടിൽ കടലിൽ പോയി മടങ്ങിയെത്താനുള്ളത്. വള്ളങ്ങളിൽ പോയവരിൽ 97 പേർ മടങ്ങിയെത്താനുണ്ടെന്ന് സർക്കാർ പറയുേമ്പാൾ പൂന്തുറ -29, വിഴിഞ്ഞം -25, അടിമലത്തുറ -16, പൂവാർ -7, പുല്ലുവിള- 6, ചെറിയതുറ -2, വലിയതുറ -5, വെട്ടുകാട്- 5, കൊച്ചുേവളി -2, തുമ്പ -6 എന്നിങ്ങനെ 103 പേരാണ് മടങ്ങിയെത്താനുള്ളതെന്നാണ് സെൻറർ ഫോർ ഫിഷറീസ് സ്റ്റഡീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.