വൈദ്യുതിക്ക് ജൂലൈയിൽ 18 പൈസ സർചാർജ്

തിരുവനന്തപുരം: വൈദ്യുതിക്ക് ജൂലൈയിൽ യൂനിറ്റിന് 18 പൈസയായിരിക്കും സർചാർജ്. ജൂണിൽ 19 പൈസയായിരുന്നു. കെ.എസ്.ഇ.ബി ജൂലൈയിലേക്ക് ഒമ്പത് പൈസയാണ് യൂനിറ്റിന് സർചാർജ് നിശ്ചയിച്ചത്. റെഗുലേറ്ററി കമീഷൻ നേരത്തേ അനുവദിച്ച ഒമ്പത് പൈസയും പിരിക്കും.

സർചാർജ് അതത് മാസംതന്നെ ഈടാക്കാൻ കേന്ദ്ര നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതനുസരിച്ചാണ് ഇപ്പോൾ എല്ലാമാസവും പിരിക്കുന്നത്. നേരത്തേ മൂന്നു മാസത്തിലൊരിക്കലാണ് സർചാർജ് അപേക്ഷ ബോർഡ് കമീഷന് നൽകിയിരുന്നത്. ഇപ്പോൾ കമ്പനികൾക്കുതന്നെ സ്വന്തം നിലയിൽ സർചാർജ് പിരിക്കാം.

Tags:    
News Summary - 18 paise surcharge for electricity in July

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.