പാലിയേക്കരയിൽ പിടികൂടിയ സ്പിരിറ്റ്

മുകളിൽ തേങ്ങ, അടിയിൽ കന്നാസുകൾ; പാലിയേക്കരയിൽ വൻ സ്പിരിറ്റ് വേട്ട

ആമ്പല്ലൂർ: തൃശൂർ പാലിയേക്കരയിൽ വൻ സ്പിരിറ്റ് വേട്ട. തമിഴ്നാട്ടിൽ നിന്ന് പിക്കപ്പ് വാനിൽ കടത്തിയ 1750 ലിറ്റർ സ്പിരിറ്റ്  എക്സൈസ് എൻഫോഴ്സ്മെൻ്റ് സംഘം പിടികൂടി. പ്രതികളായ പാലക്കാട് സ്വദേശി ശ്രീകൃഷ്ണൻ, തമിഴ്നാട് സ്വദേശി കറുപ്പസാമി എന്നിവരെ അറസ്റ്റ് ചെയ്തു.

പൊള്ളാച്ചിയിൽ നിന്ന് പെരുമ്പാവൂരിലേക്കാണ് സ്പിരിറ്റ് കടത്തിയതെന്ന് പ്രതികൾ എക്സൈസ് ഉദ്യേഗസ്ഥരോട് പറഞ്ഞു. 35 ലിറ്ററിൻ്റെ 50 കന്നാസുകളിലായാണ് സ്പിരിറ്റ് കൊണ്ടു പോയിരുന്നത്. കന്നാസുകൾക്കുമുകളിൽ തേങ്ങ കൊണ്ട് മൂടിയിരുന്നു. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന.

വ്യാജമദ്യം നിർമിക്കുന്നതിനാണ് സ്പിരിറ്റ് കൊണ്ടുപോകുന്നതെന്നും എവിടെ നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്നതുമുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതായി തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമീഷണർ ഷാനവാസ് പറഞ്ഞു. പിടികൂടിയ സ്പിരിറ്റ് ഇരിങ്ങാലക്കുട എക്സൈസ് വിഭാഗത്തിന് കൈമാറി.

Tags:    
News Summary - 1750 litre spirit seized in paliyekkara toll booth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.