സംസ്ഥാനത്ത് 175 മദ്യശാലകൾ കൂടി തുടങ്ങുമെന്ന്​ സർക്കാർ

കൊച്ചി: മദ്യശാലകൾക്കുമുന്നിലെ നീണ്ട വരി അവസാനിപ്പിക്കാൻ സംസ്ഥാനത്ത് പുതിയ 175 വില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലാണെന്ന്​ സംസ്​ഥാന സര്‍ക്കാര്‍. ഹൈക്കോടതിക്ക്​ നൽകിയ വിശദീകരണത്തിലാണ്​ ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകൻ അറിയിച്ചത്​.

ഇത് സംബന്ധിച്ച ബെവ്കോ നൽകിയ ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലാണന്ന് സത്യവാങ്​മൂലത്തിൽ അറിയിച്ചു. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലാണെന്ന് അഭിഭാഷകൻ അറിയിച്ചു. നിലവിൽ കേരളത്തില്‍ കൺസ്യൂമർ ഫെഡ്, ബെവ്​കോ ഉടമസ്​ഥതയിൽ 306 മദ്യ വിൽപന ശാലകളാണുള്ളത്​. 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്‍പന ശാല എന്നതാണ്​ അനുപാതം. 175 എണ്ണംകൂടി പുതുതായി തുടങ്ങിയാൽ 71,000 പേർക്ക്​ ഒരു മദ്യശാല എന്നായി മാറും. സ്വകാര്യബാറുകൾ ഇതിനുപുറമെയാണ്​.


കർണാടകയിൽ 7,851 പേർക്ക്​ ഒരു മദ്യശാല എന്നതാണ്​ അനുപാതമെന്ന്​ റി​േ​പ്പാർട്ടിൽ പറയുന്നു. അവിടെ ആകെ 8737 മദ്യശാലകളാണുള്ളത്​. തമിഴ്​നാട്ടിൽ 12,705 പേർക്ക്​ ഒരു ഷാപ്പ്​ എന്നതാണ്​ അനുപാതം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സർക്കാർ വിൽപനശാലകൾ കുറവാണെന്നും കോടതിയെ അറിയിച്ചു.

ബെവ്കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ ആൾക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഈ ഘട്ടത്തിലാണ് മദ്യവിൽപ്പന ശാലകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം അഭിഭാഷകൻ വിശദീകരിച്ചത്. സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസ് മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റി.

Tags:    
News Summary - 175 new liquor stores will open in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.