വാളയാറിൽ വൻ കഞ്ചാവ് വേട്ട; 165 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പിടികൂടി

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. ലോ​റി​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 165 കി​ലോ​ഗ്രാം ക​ഞ്ചാ​വ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. തിരൂർ സ്വദേശികളായ നൗഫൽ, ഫാസിൽ, ഷൗഹിദ് എന്നിവരാണ് പിടിയിലായത്.

എക്‌സൈസിന്റെ ക്രൈംബ്രാഞ്ച് സംഘവും ഉത്തരമേഖല ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. ടാര്‍പോളിന്‍ കൊണ്ട് മൂടിയ റൂഫ് ടോപ്പില്‍ 60 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Tags:    
News Summary - 165 kg of cannabis seized in Valayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.