Posted On
date_range Updated On
date_range എണ്ണാമെങ്കിൽ എണ്ണിക്കോ; ആറളം ഫാമിനെ കിടുക്കുന്ന ആനക്കഥ -video
കേളകം: ആറളം വന്യജീവി സങ്കേതത്തില്‍ നിന്നെത്തി ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും കൃഷിയിടത്തിലുമായി തമ്പടിച്ച 16 കാട്ടാനകളെ വനത്തിലേക്ക് തുരത്തി. ആനക്കൂട്ടത്തെ വനത്തിലേക്ക് തിരിച്ചയക്കാനുള്ള ദൗത്യവുമായി വനം വകുപ്പിന്റെ തീവ്രയജ്ഞ പരിപാടി തുടരുകയാണ്.
വ്യാഴാഴ്ച്ച നടത്തിയ സാഹസിക പരിശ്രമത്തിൽ 16 കാട്ടാനകളെ കോട്ടപ്പാറ വഴി വനത്തിലേക്ക് കടത്തി വിട്ടതായി വനം വകുപ്പ് ദൗത്യ സംഘം അറിയിച്ചു. ആറളം, കൊട്ടിയൂർ വനപാലകരുടെ നേതൃത്വത്തിൽ റാപ്പിഡ് റസ്പോൺസ് ടീം ഉൾപ്പെടെയുള്ള വനപാലക സംഘമാണ് കാട്ടാന തുരത്തലിനായി രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.