16 റെയിൽ​വേ സ്​റ്റേഷനുകൾ കാമറ നിരീക്ഷണത്തിൽ

പാ​ല​ക്കാ​ട്​: റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ൾ ഇ​നി പൂ​ർ​ണ​മാ​യും വി​ഡി​യോ കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ. പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നു​ക​ളി​ലെ 16 സ്​​റ്റേ​ഷ​നു​ക​ളി​ൽ അ​ത്യാ​ധു​നി​ക നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. ആ​ല​പ്പു​ഴ, ആ​ലു​വ, ചെ​ങ്ങ​ന്നൂ​ർ, എ​റ​ണാ​കു​ളം ടൗ​ൺ, കാ​യം​കു​ളം, തി​രു​വ​ല്ല, പാ​ല​ക്കാ​ട്​ ജ​ങ്​​ഷ​ൻ, തി​രൂ​ർ, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശ്ശേ​രി, ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ർ​കോ​ട്, മം​ഗ​ളൂ​രു ജ​ങ്​​ഷ​ൻ സ്​​റ്റേ​ഷ​നു​ക​ളാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.

മു​​ന്നൂ​റോ​ളം കാ​മ​റ​ക​ളാ​ണ്​ സ്ഥാ​പി​ച്ച​ത്. സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യും യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ നി​രീ​ക്ഷി​ക്കാ​നും മ​റ്റും ല​ക്ഷ്യ​മി​ട്ടാ​ണി​ത്. കോ​ഴി​ക്കോ​ട്, മം​ഗ​ളൂ​രു ജ​ങ്​​​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മേ നേ​ര​േ​ത്ത സി.​സി.​ടി.​വി കാ​മ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ചെ​ന്നൈ​യി​ലെ സോ​ൺ ആ​സ്ഥാ​ന​ത്തും ഡി​വി​ഷ​ൻ ആ​സ്ഥാ​ന​ങ്ങ​ളി​ലും കാ​മ​റ​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ ക​ണ​ക്​​ടി​വി​റ്റി സം​വി​ധാ​ന​മു​ണ്ട്. 9.45 കോ​ടി രൂ​പ ​െച​ല​വ​ഴി​ച്ചാ​ണ്​ സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തെ​ന്ന്​ റെ​യി​ൽ​വേ അ​റി​യി​ച്ചു.

Tags:    
News Summary - 16 railway stations under camera surveillance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.