കൊച്ചിയിൽ കഴിഞ്ഞ വര്‍ഷം അതിഥി തൊഴിലാളികള്‍ക്കെതിരെ 154 ലഹരിക്കേസുകള്‍; ഈ വര്‍ഷം ഇതുവരെ 114

കൊച്ചി: ജില്ലയില്‍ കഴിഞ്ഞ വര്‍ഷം അതിഥി തൊഴിലാളികള്‍ പ്രതികളായ 154 ലഹരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 163 പേരെ അറസ്റ്റ് ചെയ്തു. തൊണ്ടി മുതലുകളായി 124.85 കിലോ കഞ്ചാവും, 446.56 ഗ്രാം ഹെറോയിന്‍, 19.32ഗ്രാം ബ്രൗണ്‍ഷുഗര്‍, 32.218 ഗ്രാം എം.ഡി.എം.എ, 23 കഞ്ചാവ് ചെടി എന്നിവ പിടിച്ചെടുത്തു.

ഈ വര്‍ഷം ഇതുവരെ 114 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 124 പേരെ അറസ്റ്റ് ചെയ്തു. 111.075 കിലോ കഞ്ചാവ്, 153.820 ഗ്രാം, 142.7 ഗ്രാം ബ്രൗണ്‍ഷുഗര്‍ എന്നിവ തൊണ്ടിമുതലായി പിടിച്ചെടുത്തു.

Tags:    
News Summary - 154 drunkenness cases against guest workers in Kochi last year; 114 so far this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.