തിരുവനന്തപുരം: പ്രളയം കവർന്നെടുത്ത പഠനം തിരിച്ചുപിടിക്കാനുള്ള സർക്കാർ ശ്രമത്തിലേക്ക് അഞ്ചു ലക്ഷം നോട്ട് ബുക്ക് ലഭിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയാണ് പുസ്തകം സർക്കാറിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട അധികൃതർ നോട്ട്ബുക്ക് കൈമാറ്റം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.
മോഹൻകുമാറിെൻറ അഭ്യർഥനയിൽ ഇറാം മോേട്ടാഴ്സ് ചെയർമാൻ സിദ്ദീഖ് അഹമദിെൻറ ഇടപെടലിനെ തുടർന്നാണ് നോട്ട്ബുക്കുകൾ എത്തിയത്. കൂടുതൽ നോട്ട്ബുക്കുകൾ എത്തിക്കാനുള്ള ശ്രമം മഹീന്ദ്ര നടത്തുന്നുണ്ട്. ഇവ കലക്ടർമാർ വഴി ജില്ല വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർമാർക്ക് കൈമാറുകയും സ്കൂളുകളിൽ എത്തിക്കുകയും ചെയ്യും. ഡൽഹിയിൽനിന്നുള്ള കമ്പനി കുട്ടികൾക്കായി 15,000 ഷൂസും അത്രതന്നെ യൂനിഫോമും എത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പ്രളയബാധിത വിദ്യാർഥികൾക്ക് ഇൻസ്ട്രുമെൻറ് ബോക്സും ബാഗും ലഭ്യമാക്കാൻ തയാറുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
നോട്ട്ബുക്കുകൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് സന്നദ്ധ പ്രവർത്തകർ മുൻകൈയെടുത്ത് പാഠഭാഗങ്ങൾ പകർത്തിയെഴുതി നൽകുന്ന പദ്ധതി ഒേട്ടറെ വിദ്യാർഥികൾക്ക് ആശ്വാസകരമാകും
സ്കൂളുകളിലെ
കുടിവെള്ള സ്രോതസ്സുകൾ
അണുമുക്തമാക്കും
പ്രളയം ബാധിച്ച സ്കൂളുകളിലെ കുടിവെള്ള സ്രോതസ്സുകൾ പൂർണമായും അണുമുക്തമാക്കി മാത്രമേ ഉപയോഗിക്കാവൂവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുട്ടികൾക്ക് കുടിക്കാൻ നൽകാവൂ.
സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാഭീഷണിയുള്ള കെട്ടിടങ്ങളിൽ അധ്യയനം നടത്താൻ പാടില്ല. ഇത്തരം സ്ഥലങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തണം. കെട്ടിടങ്ങളുടെ നഷ്ടം സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾ വഴി കണക്കെടുക്കുന്നുണ്ട്.
കുട്ടികളുടെ ഇരിപ്പിടം വരെ കഴുകി അധ്യാപകർ
സ്കൂളുകൾ പഠനയോഗ്യമാക്കാനുള്ള ശ്രമത്തിന് മികച്ച പിന്തുണയാണ് അധ്യാപക, അധ്യാപകേതര ജീവനക്കാരിൽനിന്ന് ലഭിച്ചത്. വെള്ളവും ചളിയും കയറിയ ക്ലാസ് മുറികൾ കഴുകി വൃത്തിയാക്കുന്നതിന് പ്രളയം കാര്യമായ നഷ്ടം വരുത്താത്ത ജില്ലകളിൽനിന്നുവരെ അധ്യാപകരും മറ്റ് ജീവനക്കാരുമെത്തി. ഡെസ്കും ബെഞ്ചും ഉൾപ്പെടെയുള്ളവ കഴുകി വൃത്തിയാക്കുകയും സ്കൂളും പരിസരവും അണുനശീകരണം നടത്തുകയും ചെയ്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ വാട്സ്ആപ് സന്ദേശത്തിലൂടെയാണ് ജീവനക്കാർ കൂട്ടത്തോടെ ശുചീകരണത്തിനിറങ്ങിയത്.
ഹൈടെക്
പദ്ധതിയെയും മുക്കി
സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള ഹൈടെക് പദ്ധതിയെയും പ്രളയം ബാധിച്ചു. പല സ്കൂളുകളിലും കമ്പ്യൂട്ടർ, അനുബന്ധ ഉപകരണങ്ങൾ വെള്ളത്തിലായിട്ടുണ്ട്. ഇതിെൻറ കണക്കെടുപ്പ് നടന്നുവരുകയാണെന്ന് കൈറ്റ്സ് എക്സി. ഡയറക്ടർ അൻവർ സാദത്ത് അറിയിച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, തൃശൂർ ജില്ലകളിലെ സ്കൂളുകളെയാണ് ബാധിച്ചത്. ഉപകരണങ്ങൾ വാറൻറി പീരിയഡിൽ ഉള്ളവയായതിനാൽ കരാറുകാരുമായി ബന്ധപ്പെട്ട് സർവീസിങ് നടത്തിയെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
കമ്പ്യൂട്ടറിന് പകരം ലാപ്ടോപ്പിന് മുൻഗണന നൽകിയത് നഷ്ടത്തിെൻറ വ്യാപ്തി ഗണ്യമായി കുറച്ചിട്ടുണ്ട്.
മുന്നൂറോളം സ്കൂളുകൾ തുറക്കാൻ വൈകും
തിരുവനന്തപുരം: ഓണാവധിക്കു ശേഷം സ്കൂളുകൾ തുറക്കുന്നത് ബുധനാഴ്ചയാണെങ്കിലും 300ൽപരം സ്കൂളുകൾ തുറക്കാൻ വൈകും. സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾ 300ൽ അധികമാണ്. കുട്ടനാട്ടിൽ നൂറോളം സ്കൂളുകളിൽനിന്ന് ഇപ്പോഴും വെള്ളമിറങ്ങിയിട്ടില്ല. ഈ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സമാന്തരമായി ക്ലാസുകൾ ഒരുക്കാനാണ് ശ്രമിക്കുന്നത്. ഇതിനു സാധിക്കാത്ത സ്കൂളുകളുമുണ്ട്. ഈ മേഖലകളിലും മറ്റു സ്ഥലങ്ങൾ കണ്ടെത്തി ക്ലാസുകൾ ആരംഭിക്കുന്നതിനാണ് ശ്രമിക്കുന്നത്. എന്നാൽ, ക്യാമ്പുകളിൽനിന്നും ആളുകൾ വീടുകളിലേക്കു മടങ്ങിയാൽ മാത്രമേ പഴയതുപോലെ ക്ലാസുകൾ ആരംഭിക്കാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.