വൈഷ്ണവ്
Posted On
date_range Updated On
date_range ചുണ്ടേലിൽ വാഹനാപകടം; 15 വയസ്സുകാരൻ മരിച്ചു
വൈത്തിരി: ദേശീയപാതയിൽ ചുണ്ടേൽ അങ്ങാടിയിൽ സ്‌കൂട്ടറും ഓട്ടോടാക്‌സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുട്ടിൽ പരിയാരം സ്വദേശിയായ 15 വയസ്സുകാരൻ മരിച്ചു. മുട്ടിൽ പാറക്കൽ വൈഷ്ണവം വീട്ടിൽ പ്രമോദ് - ദീപ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരണിച്ചത്.
സഹോദരൻ സൗരവ് (13), അയൽവാസി ജിലൻ (18) എന്നിവരെ പരിക്കുകളോടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് 2.45നായിരുന്നു അപകടം.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വൈഷ്ണവ് മരിച്ചത്. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിൽനിന്ന് ഇപ്രാവശ്യം എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച് പ്ലസ് വണ്ണിന് ചേരാനിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.