വാനര വസൂരി ലക്ഷണങ്ങളോടെ മരണം: യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള 15 പേർ നിരീക്ഷണത്തിൽ

തൃശൂർ: തൃശൂരിൽ വാനര വസൂരി ലക്ഷണങ്ങളോടെ മരിച്ച 22കാരന്റെ സമ്പർക്ക പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കി. യുവാവുമായി അടുത്ത് ഇടപഴകിയവരും ഒപ്പം ഫുട്‌ബാൾ കളിച്ചവരുമാണ് നിരീക്ഷണത്തിലുള്ളത്.

യുവാവിനെ 21ന് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് കൊണ്ടുവന്ന നാലുപേരും നിരീക്ഷണത്തിലുണ്ട്. റൂട്ട് മാപ്പിൽ ചാവക്കാട്, തൃശൂർ സ്വകാര്യ ആശുപത്രികളുമുണ്ട്. ഫുട്‌ബാൾ കളിച്ച ശേഷം വീട്ടിലെത്തിയ യുവാവ് തളർന്ന് വീഴുകയായിരുന്നു. ആദ്യം പ്രാദേശിക ഹെൽത്ത് സെന്ററിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ യുവാവിനെ പരിചരിച്ച ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്.

യുവാവിന്റെ സ്രവ പരിശോധനാ ഫലം തിങ്കളാഴ്ച കിട്ടിയേക്കും. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനക്ക് പിന്നാലെ പുണെ ലാബിലേക്ക് സാമ്പിള്‍ അയച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. വിദേശത്ത് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു.

കൂടുതൽ പ്രതിരോധ നടപടികൾക്കായി തിങ്കളാഴ്ച പുന്നയൂരിൽ ആരോഗ്യ വകുപ്പ് യോഗം വിളിച്ചിട്ടുണ്ട്. യുവാവിന്‍റെ വീടുമായി ബന്ധപ്പെട്ട സ്ഥലത്ത് ശക്തമായ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും ബോധവത്കരണങ്ങളും നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

Tags:    
News Summary - 15 people in the contact list of the youth who died with monkey pox symptoms are under observation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.