തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലും വിവിധ സംസ്ഥാന തെരഞ്ഞെടുപ്പുകളിലും നടന്ന വോട്ട് ചോരിക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന ഒപ്പ് സമാഹരണ ഭാഗമായി കേരളത്തില്‍നിന്ന് 15 ലക്ഷം കത്തുകള്‍ ഡല്‍ഹിക്ക് അയക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
14 ലക്ഷം ഒപ്പുകള്‍ ഇതിനകം സമാഹരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സമാഹരിച്ച അഞ്ചു കോടി ഒപ്പുകള്‍ നവംബർ അവസാനം ഡല്‍ഹി രാംലീല മൈതാനത്ത് നടക്കുന്ന മഹാസമ്മേളനത്തില്‍ എത്തിച്ചശേഷം കമീഷന് നൽകുമെന്നും ദീപാദാസ് മുൻഷി വ്യക്തമാക്കി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ നെയ്യാറ്റിന്‍കര സനല്‍, എം.എ. വാഹിദ്, കെ.എസ്. ഗോപകുമാര്‍ എന്നിവരും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.