പ്രതി റോഷൻ

14കാരിയുടെ ആത്മഹത്യ; ലൈംഗികമായി പീഡിപ്പിച്ച് മുങ്ങിയ യുവാവ് പിടിയിൽ

ചെങ്ങമനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. പുത്തൻവേലിക്കര കല്ലേപ്പറമ്പ് പുളിക്കൽ വീട്ടിൽ താമസിക്കുന്ന തൃശൂർ മേലൂർ കല്ലൂത്തി സ്വദേശി റോഷനെയാണ് (18) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമാണ് 14കാരിയായ പെൺകുട്ടി ആത്മഹത്യ ചെയ്തത്. മരിച്ച പെൺകുട്ടിയെ പ്രതി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് കൂടുതൽ അടുപ്പം നടിച്ച് ലൈംഗികമായി അതിക്രമിക്കുകയായിരുന്നുവത്രെ. മൊബൈൽ ഫോൺ വഴി പെൺകുട്ടിയുടെ നഗ്നദൃശങ്ങൾ നിർബന്ധിച്ച് വാങ്ങിയ ശേഷം പ്രതി ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും പെൺകുട്ടി ലൈംഗിക അതിക്രമണത്തിന് ഇരയായ വിവരമുണ്ടായിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്താലാണ് പ്രതി പിടിയിലായത്.

ഡി.വൈ.എസ്.പി പി.കെ. ശിവൻകുട്ടി, ഇൻസ്പെക്ടർ കെ. ബിജുകുമാർ, എസ്.ഐ മാരായ ടി.എം സൂഫി, ടി.കെ. സുധീർ, ദീപ എസ്. നായർ, എ.എസ്.ഐ ബിനു മോൻ, എസ്.സി.പി.ഒമാരായ കെ.വി. ബിനോജ്, ജിനി മോൾ, ലിൻസൺ പൗലോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - 14-year-old suicide; A young man who drowned after being sexually assaulted was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.