Posted On
date_range Updated On
date_range അരപ്പട്ടയുടെ രൂപത്തിൽ കൊണ്ടുവന്ന 14 ലക്ഷത്തിന്റെ സ്വർണം പിടികൂടി -Video
നെടുമ്പാശേരി: ജീൻസ് പാന്റിന്റെ കൂടെ ധരിച്ച സ്വർണ അരപ്പട്ടയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദാണ് കസ്‌റ്റംസിന്റെ പിടിയിലായത്.
ദുബൈയിൽ നിന്നുമെത്തിയ മുഹമ്മദ് ജീൻസിൽ ബെൽറ്റ് എന്ന് തോന്നിക്കുന്ന വിധത്തിലാണ് 14 ലക്ഷം രൂപ വില വരുന്ന 281.88 ഗ്രാം സ്വർണം ഒളിപ്പിച്ചത്.
വിവിധ രൂപത്തിലാക്കി സ്വർണം ശരീരത്തിലൊളിപ്പിച്ച് കൊണ്ടുവരുന്നത് വർധിച്ചതിനെത്തുടർന്ന് കസ്റ്റംസ് അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.