കരിപ്പൂരിൽ കാബിൻ ക്രൂവിൽനിന്ന് പിടിച്ചെടുത്തത് 1399 ഗ്രാം സ്വർണ മിശ്രിതം; 1226 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായകാബിൻ ക്രൂവിൽനിന്ന് കണ്ടെടുത്തത് 1399 ഗ്രാം സ്വർണ മിശ്രിതം. ഡൽഹി സ്വദേശി നവനീത് സിങ്ങി (28) ന്റെ ഷൂസിൽനിന്നാണ് മിശ്രിതം കണ്ടെടുത്തത്. ഇതിൽ നിന്ന് 1226 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. 63.56 ലക്ഷം രൂപ വിലവരും.

എയർ ഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂവാണ് ഡൽഹി സ്വദേശിയായ നവനീത് സിങ്. എയർ കസ്റ്റംസ് ഇന്റലിജൻസാണ് ഇയാളെ പിടികൂടിയത്. ദുബൈ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കാബിൻ ക്രൂവായിരുന്നു.

കഴിഞ്ഞ വർഷവും സ്വർണം കടത്താൻ ശ്രമിച്ചതിന് എയർ ഇന്ത്യ എക്സ്പ്രസ്സിലെ കാബിൻ ക്രൂ പിടിയിലായിട്ടുണ്ട്.

Tags:    
News Summary - 1399 grams of gold seized from Air India cabin crew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.