തിരുവനന്തപുരം: സർക്കാറിെൻറ വിവിധ വികസന പ്രവർത്തനങ്ങൾക്ക് യുദ്ധകാലാടിസ്ഥാന ത്തിൽ ഭൂമി ഏറ്റെടുക്കാൻ 13 പ്രത്യേക യൂനിറ്റുകൾ രൂപവത്കരിച്ചു. സ്പെഷൽ തഹസിൽദാർ, ജൂ നിയർ സൂപ്രണ്ട്, വാല്യുവേഷൻ അസിസ്റ്റൻറ്, റവന്യൂ ഇൻസ്പെക്ടർ, സീനിയർ ക്ലർക്ക്, വില്ലേ ജ് അസിസ്റ്റൻറ്, ടൈപ്പിസ്റ്റ്, സർേവയർ, ചെയിൻമാൻ, ഓഫിസ് അസിസ്റ്റൻറ് എന്നിവരടക്കം 248 പേരാകും ഇൗ യൂനിറ്റുകളിൽ പ്രവർത്തിക്കുക. ഒരു യൂനിറ്റിൽ 17 മുതൽ 23 ഉദ്യോഗസ്ഥരുണ്ടാകും.
വിവിധ വികസന പ്രവർത്തനങ്ങൾക്ക് ആയിരക്കണക്കിന് ഏക്കർ ഭൂമി ദ്രുതഗതിയിൽ ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം. അത് നടപ്പാക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ലാൻഡ് റവന്യൂ കമീഷണറുടെ നിർദേശത്തെ തുടർന്നാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വി. വേണു ഉത്തരവിറക്കിയത്. 2020 മാർച്ച 31 വരെയാണ് യൂനിറ്റിെൻറ പ്രവർത്തന കാലാവധി. തിരുവനന്തപുരം, കുണ്ടറ (കൊല്ലം), പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൊടുപുഴ (ഇടുക്കി), കാക്കനാട് (എറണാകുളം), തൃശൂർ, പാലക്കാട്, തിരൂർ (മലപ്പുറം), കൊയിലാണ്ടി (കോഴിക്കോട്), തലശ്ശേരി (കണ്ണൂർ), കാസർകോട് എന്നിവിടങ്ങളിലാകും യൂനിറ്റുകൾ പ്രവർത്തിക്കുക.
ഭൂമി ഏറ്റെടുക്കാനായി 12 യൂനിറ്റുകളിലായി 47 പേർ പ്രവർത്തിച്ചിരുന്നു. 2019 ഏപ്രിൽ ഒന്നുമുതൽ 2020 മാർച്ച് 30 വരെയായിരുന്നു കാലാവധി. ഒപ്പം ഈവർഷം ജൂലൈ 31ന് കാലാവധി ആവസാനിക്കുന്ന 70 പേരടങ്ങിയ മറ്റൊരു സംഘവും ഉണ്ടായിരുന്നു. ഇൗ രണ്ടു സംഘത്തിെൻറയും കാലാവധി നീട്ടി. പുതുതായി 248 പേർ കൂടി എത്തുന്നതോടെ 365 പേരാകും ഭൂമി ഏറ്റെടുക്കലിനായി ആകെ പ്രവർത്തിക്കുക. സംസ്ഥാനത്ത് വ്യവസായ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ബൃഹത്പദ്ധതി നടപ്പാക്കാനാണ് ഭൂമി ഏറ്റെടുക്കുന്നത്. ആദ്യഘട്ടമായി പാലക്കാട്, കണ്ണൂർ ജില്ലകളിൽ 5366 ഏക്കറിലാണ് പദ്ധതി നടപ്പാക്കുക. ഇതിനായി 12,710 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കൽ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷൻ (കിൻഫ്ര) വഴിയാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതിനാവശ്യമായ പണം കേരള അടിസ്ഥാനസൗകര്യ വികസന നിധി ബോർഡ് (കിഫ്ബി) വായ്പയായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.