കു​മ​ളി ചെ​ങ്ക​ര​ക്ക്​ സ​മീ​പം മ​റി​ഞ്ഞ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം

വാഹനം തേയിലത്തോട്ടത്തിലേക്ക്​ മറിഞ്ഞ് 13 ശബരിമല തീർഥാടകർക്ക്​ പരിക്ക്

കു​മ​ളി: ത​മി​ഴ്നാ​ട് വി​രു​ത​ന​ഗ​റി​ൽ നി​ന്ന്​ ശ​ബ​രി​മ​ല​ക്ക്​ പോ​യ തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം തേ​യി​ല​ത്തോ​ട്ട​ത്തി​ലേ​ക്ക്​ മ​റി​ഞ്ഞ് 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

19 പേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ശ​ബ​രി​മ​ല​ക്ക്​ പോ​കു​ന്ന​തി​ന പ​ക​രം ചെ​ങ്ക​ര പു​ല്ലു​മേ​ട് ഭാ​ഗ​ത്തേ​ക്ക് വ​ഴി​തെ​റ്റി പോ​യാ​ണ് വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ൽ ത​മി​ഴ്നാ​ട് വി​രു​ത​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​മ​ർ (48), ബാ​ല​മു​രു​ക​ൻ (34), പാ​ൽ പാ​ണ്ടി, മു​ത്തു, പെ​രു​മാ​ൾ, വി​ഘ്നേ​ഷ്, ദി​ന​ക​ര​ൻ, ത​ങ്ക​വ​ടി, രാ​മ​ച​ന്ദ്ര​ൻ, മ​ണി​ക​ണ്ഠ​ൻ, മാ​രി​ച്ചാ​മി, ഹ​ർ​ഷി​നി പ്രി​യ, ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​ണ്ടു പേ​രെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

കു​മ​ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.​ഇ​ടു​ങ്ങി​യ റോ​ഡും മ​ഞ്ഞും മ​ഴ​യു​മാ​ണ് വാ​ഹ​നം റോ​ഡി​ൽ നി​ന്ന്​ തേ​യി​ല തോ​ട്ട​ത്തി​ലേ​ക്ക് മ​റി​യാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം.

Tags:    
News Summary - 13 Sabarimala pilgrims injured as vehicle overturns into tea plantation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.