13 മന്ത്രിമാർ എത്തിയില്ല; മന്ത്രിസഭ തീരുമാനമെടുക്കാതെ പിരിഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ഒാ​ർ​ഡി​ന​ൻ​സ്​ പു​തു​ക്ക​ലി​ന്​ ചേ​ർ​ന്ന പ്ര​ത്യേ​ക മ​ന്ത്രി​സ​ഭ യോ​ഗം ഭൂ​രി​പ​ക്ഷം മ​ന്ത്രി​മാ​രും പ​െ​ങ്ക​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​തെ പി​രി​ഞ്ഞു. 19 മ​ന്ത്രി​മാ​രി​ൽ മു​ഖ്യ​മ​ന്ത്രി അ​ട​ക്കം ആ​റ്​ മ​ന്ത്രി​മാ​ർ മാ​ത്രം​ പ​െ​ങ്ക​ടു​ത്ത​പ്പോ​ൾ 13 പേ​ർ വ​ന്നി​ല്ല. സി.​പി.​എ​മ്മി​ലെ അ​ഞ്ചു​പേ​രും ഘ​ട​ക​ക​ക്ഷി​യി​ലെ മാ​ത്യൂ ടി. ​തോ​മ​സും മാ​ത്ര​മാ​ണ്​ യോ​ഗ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. സി.​പി.​െ​എ​യി​ലെ നാ​ല്​ മ​ന്ത്രി​മാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. വെ​ള്ളി​യാ​ഴ്​​ച തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​സ​ഭ തി​ങ്ക​ളാ​ഴ്​​ച വീ​ണ്ടും ചേ​രും. ഭൂ​രി​പ​ക്ഷം പ​െ​ങ്ക​ടു​ക്കാ​ത്ത​തി​നാ​ൽ മ​ന്ത്രി​സ​ഭ​ക്ക്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സ്​​ഥി​തി​വ​രു​ന്ന​ത്​ അ​പൂ​ർ​വ സം​ഭ​വ​മാ​ണ്. 

മ​ന്ത്രി​സ​ഭ​യോ​ഗ​ത്തി​ൽ ക്വാ​റം വേ​ണ​മെ​ന്ന്​ ഭ​ര​ണ​ഘ​ട​ന​യി​ൽ വ്യ​വ​സ്​​ഥ ചെ​യ്യു​ന്നി​ല്ല. കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​ത്തി​​​െൻറ ഭാ​ഗ​മാ​യി എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും ​െഎ​ക​ക​ണ്​​േ​ഠ്യ​ന​യാ​ക​ണം. ഭൂ​രി​പ​ക്ഷം മ​ന്ത്രി​മാ​രും വ​രാ​ത്ത​തി​നാ​ൽ തീ​രു​മാ​നം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​െ​ന്ന​ന്നാ​ണ്​ സൂ​ച​ന. നി​യ​മ​സ​ഭ സ​മ്മേ​ള​നം ക​ഴി​ഞ്ഞ ശേ​ഷം ബു​ധ​നാ​ഴ്​​ച രാ​ത്രി മ​ന്ത്രി​സ​ഭ ചേ​ർ​ന്നി​രു​ന്നു. ഇ​ത്​ പ​തി​വ്​ മ​ന്ത്രി​സ​ഭ​യാ​യി​രു​ന്നു. നി​യ​മ​സ​ഭ പ്രൊ​റോ​ഗ്​ ചെ​യ്യാ​ൻ ഇൗ ​യോ​ഗം ഗ​വ​ർ​ണ​ർ​ക്ക്​ ശി​പാ​ർ​ശ ന​ൽ​കി. നി​യ​മ​സ​ഭ സ​മ്മേ​ള​നം ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ഓ​ർ​ഡി​ന​ൻ​സു​ക​ൾ വീ​ണ്ടും പു​റ​പ്പെ​ടു​വി​ച്ചി​ല്ലെ​ങ്കി​ൽ അ​ത്​ അ​സാ​ധു​വാ​കും. ഇൗ ​ഒാ​ർ​ഡി​ന​ൻ​സു​ക​ൾ​ക്ക്​ പ​ക​ര​മു​ള്ള ബി​ല്ലു​ക​ൾ നി​യ​മ​സ​ഭ​യി​ൽ പാ​സാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. 

19 ഒാ​ളം ഒാ​ർ​ഡി​ന​ൻ​സു​ക​ളാ​ണ്​ പു​തു​ക്കേ​ണ്ട​ത്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച മ​ന്ത്രി​സ​ഭ ചേ​ർ​ന്ന്​ ഒാ​ർ​ഡി​ന​ൻ​സു​ക​ൾ പു​റ​പ്പെ​ടു​വി​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്യാ​ൻ നേ​ര​ത്തേ ധാ​ര​ണ​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്​​ച രാ​ത്രി​യാ​ണ്​ മ​ന്ത്രി​സ​ഭ ചേ​ർ​ന്ന​തെ​ന്ന​തി​നാ​ൽ വെ​ള്ളി​യാ​ഴ്​​ച​െ​ത്ത യോ​ഗ​വി​വ​രം പ​ല​രും ശ്ര​ദ്ധി​ച്ചി​ല്ലെ​ന്നാ​ണ്​ മ​ന്ത്രി​മാ​രു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. ബ​ജ​റ്റി​ലെ ധ​നാ​ഭ്യ​ർ​ഥ​ന​ക​ൾ പാ​സാ​ക്കു​ന്ന​തി​ന് അ​ടു​ത്ത നി​യ​മ​സ​ഭ സ​മ്മേ​ള​നം ഫെ​ബ്രു​വ​രി 26ന്​ ​ചേ​രാ​ൻ ​ആ​ലോ​ച​ന​യു​ണ്ട്.  

മന്ത്രിസഭ കേരളത്തിന് അപമാനം -രമേശ് ചെന്നിത്തല
തിരുവനന്തപുരം: കാബിനറ്റ് യോഗം വിളിച്ചിട്ടും മന്ത്രിമാര്‍ എത്താത്തതിനാല്‍ തീരുമാനമെടുക്കാന്‍ കഴിയാതെ പതനത്തിലെത്തിയ മന്ത്രിസഭ സംസ്​ഥാനത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുപോലൊരു ഗതികേട് കേരളത്തിൽ മുമ്പുണ്ടായിട്ടില്ല. സംസ്​ഥാനത്തി​​​​െൻറ ഭരണം നടത്താനല്ല പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കുമാണ് മന്ത്രിമാര്‍ക്ക് താല്‍പര്യം. മന്ത്രിമാര്‍ എത്താത്തതിനാല്‍ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ കഴിയാതെ പോയത് ദയനീയമാണ്. ആഴ്ചയില്‍ അഞ്ചുദിവസം മന്ത്രിമാര്‍ തിരുവനന്തപുരത്തുണ്ടാവുമെന്നാണ് മുഖ്യമന്ത്രി തുടക്കത്തില്‍ പറഞ്ഞത്. പക്ഷേ, ഇപ്പോള്‍ കാബിനറ്റ് യോഗം വിളിച്ചാല്‍പോലും മന്ത്രിമാരെത്താത്ത അവസ്​ഥയാണ്. സംസ്​ഥാനം ഭരിക്കാന്‍ തങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് മന്ത്രിമാര്‍ തെളിയിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
 

Tags:    
News Summary - 13 ministers absent in special cabinet meeting- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.