തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി കർഷകരുടെ 13 പശുക്കൾ ചത്തു; കപ്പത്തൊലി കഴിച്ചെന്ന് സംശയം

തൊടുപുഴ: വെള്ളിയാമറ്റത്ത് കുട്ടി കർഷകർ വളർത്തുന്ന 13 പശുക്കൾ ചത്തു. സഹോദരങ്ങളായ ജോർജിന്റെയും (18) മാത്യുവിന്റെയും (15) പശുക്കളാണ് ചത്തത്. അവശേഷിക്കുന്ന ഏഴ് പശുക്കളിൽ അഞ്ചെണ്ണം ഗുരുതരാവസ്ഥയിലാണ്. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. എട്ടുമണിക്ക് പശുക്കൾക്ക് തീറ്റ കൊടുത്തിരുന്നു. തുടർന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.

വിവരമറിഞ്ഞ് മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി മറ്റു പശുക്കൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കി. കപ്പത്തൊലി കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ യഥാർഥ കാരണം വ്യക്തമാകൂ. പോസ്റ്റ്​മോർട്ടത്തിനായി വെറ്ററിനറി ഡോക്ടർമാർ എത്തിയിട്ടുണ്ട്.

2021ൽ മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചയാളാണ് മാത്യു. ഇരുവരുടെയും പിതാവ് ബെന്നി മൂന്ന് വർഷം മുമ്പ് മരിച്ചതിനെ തുടർന്ന് കുട്ടികളാണ് പശുക്കളെ വളർത്തിയിരുന്നത്. നിരവധി പുരസ്കാരങ്ങൾ ഇവരുടെ ഫാമിന് ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - 13 cows of child farmers died in Idukki Veliyamattam; Doubt that he ate the skin of the crab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.