ഷൗക്കത്തലി
Posted On
date_range Updated On
date_range 12 കാരന് പീഡനം: പ്രതിക്ക് ആറു വർഷം കഠിന തടവ്
പെരിന്തൽമണ്ണ: 12 വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 31കാരനെ ആറു വര്‍ഷം കഠിന തടവിനും, 30,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. വളാഞ്ചേരി ഇരുമ്പിളിയം വലിയകുന്ന് പാഞ്ഞണം കാട്ടിൽ വീട്ടിൽ ഷൗക്കത്തലിയെയാണ് (31) പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. മേലാറ്റൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പിഴത്തുകയിൽനിന്ന് 25,000 രൂപ ഇരക്ക് നല്കാന് ഉത്തരവായി.
മേലാറ്റൂര്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന സി.എസ്. ഷാരോണ്‍, സബ് ഇന്‍സ്പെക്ടര്‍ അജിത്കുമാര്‍ എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.