'ആ സൈക്കി​ൾ എന്‍റെ സ്വപ്​നമായിരുന്നു, കണ്ടെത്തിയതിന്​ ബിഗ്​ സല്യൂട്ട്​'-പൊലീസിന്​ വരയിലൂടെയും വരിയിലൂടെയും നന്ദി പറഞ്ഞ്​ 12കാരി


കൊച്ചി: കോവിഡ്​ ഡ്യൂട്ടിയുടെ തിരക്കിൽ നിൽക്കു​േമ്പാളാണ്​ എറണാകുളം സെൻട്രൽ പൊലീസ് സ്​റ്റേഷൻ ഇൻസ്പെക്ടർ നിസാറിന്‍റെ മൊബൈലിലേക്ക്​ ഒരു കോൾ വരുന്നത്​. കീർത്തന എന്ന 12 വയസ്സുകാരിയായിരുന്നു വിളിച്ചത്​. 'സാറിന്‍റെ സഹായം വേണം' എന്നായിരുന്നു ഏറെ സ​ങ്കടത്തോടെയുള്ള അവളുടെ ആവശ്യം. 'എന്താണ്​, പറയൂ' എന്ന വാത്സല്യത്തോടെയുള്ള മറുപടി കേട്ടപ്പോൾ അവൾക്ക്​ ആശ്വാസമായി.

എറണാകുളത്ത് കേന്ദ്രീയ വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന തന്‍റെ കുടുബം മഹാരാജാസ് കോളജിന് പിന്നിൽ വാടകയ്ക്ക് താമസിക്കുകയാണെന്നും കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ പോയി തിരികെ വന്നപ്പോൾ തന്‍റെ സൈക്കിൾ മോഷണം പോയതായി കണ്ടെത്തിയെന്നുമായിരുന്നു അവളുടെ പരാതി. ആ സൈക്കിൾ തന്‍റെ സ്വപ്നം ആയിരുന്നു എന്നും രണ്ട്​ വർഷം കൊണ്ട് പണം സ്വരൂപിച്ചു വാങ്ങിയതാണെന്നും അവൾ സങ്കടത്തോടെ പറഞ്ഞു. എങ്ങനെ എങ്കിലും പൊലീസ് അങ്കിൾ സൈക്കിൾ കണ്ടുപിടിച്ചു തരണമെന്നും അവൾ ആവർത്തിച്ചു.


കുട്ടിയുടെ വിഷമം ക്ഷമയോടെ കേട്ടിരുന്ന ഇൻസ്പെക്ടർ നിസാർ സ്നേഹപൂർവം ഉറപ്പ്​ നൽകിയ ശേഷമാണ്​ കീർത്തന ഫോൺ കട്ട് ചെയ്തത്​. കോവിഡ് ഡ്യൂട്ടിത്തിരക്കിനിടയിലും ആ കുട്ടിയുടെ ആവശ്യം അവഗണിക്കാതെ അന്വേഷണത്തിനായി ഇൻസ്​പെക്​ടർ നിസാർ നിർദേശം നൽകി. ഏതാനും മണിക്കൂറിനുള്ളിൽ തന്നെ സെൻട്രൽ ടീം സൈക്കിൾ കണ്ടെത്തുകയും ചെയ്​തു. ഈ വാർത്ത ഫോണിലൂടെ അറിയിച്ചപ്പോൾ സന്തോഷത്തോടെ സ്​റ്റേഷനിൽ ഒാടിയെത്തി കീർത്തന സൈക്കിളുമായി മടങ്ങി.

വെള്ളിയാഴ്ച അവൾ വീണ്ടും സ്​റ്റേഷനിലെത്തി. തന്‍റെ എല്ലാമെല്ലാമായിരുന്ന സൈക്കിൾ കണ്ടെത്തി തന്ന പൊലീസ്​ അങ്കിളുമാർക്ക്​ നന്ദി അറിയിച്ചുകൊണ്ടുള്ള കത്തുമായിട്ടായിരുന്നു ആ വരവ്​. തനിക്ക്​ പൊലീസ്​ സൈക്കിൾ തിരികെ നൽകിയ ദൃശ്യം അവൾക്ക്​ സാധിക്കുന്ന രീതിയിൽ വരക്കുകയും ചെയ്​തിരുന്നു. കേരള പൊലീസിനെ ഓർത്ത്​ അഭിമാനിക്കുന്നുവെന്നും കോവിഡ്​ മുൻനിര പോരാളികൾ എന്ന നിലയിലുള്ള തിരക്കുകൾക്കിടയിലും ഒരു കുട്ടിക്ക്​ സന്തോഷം പകരുന്നതിന്​ സമയം കണ്ടെത്തിയതിൽ അവരെ സല്യൂട്ട്​ ചെയ്യുന്നുവെന്നും കീർത്തന കത്തിലെഴുതി.

Tags:    
News Summary - 12 year old girl wrote letter to thank Kerala Police for finding her stolen cycle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.