കാട്ടാനയുടെ ആക്രമണത്തിൽ  11കാരൻ കൊല്ലപ്പെട്ടു; ഉപരോധ സമരവുമായി കോൺഗ്രസും സി.പിഎമ്മും

സുൽത്താൻ ബത്തേരി: കാട്ടാനയുടെ ആക്രമണത്തിൽ  11 വയസ്സുകാരൻ കൊല്ലപ്പെട്ടു. കർണാടകയിലെ മുതുമലയിൽ നിന്നും നൂൽപ്പുഴ പൊൻകുഴി കാട്ടുനായ്ക്ക കോളനിയിലെ ബന്ധുവീട്ടിലെത്തിയ  മഹേഷ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വനാതിർത്തിയിലൂടെ സൈക്കിളിൽ യാത്ര ചെയ്യവെയായിരുന്നു സംഭവം.

 സംഭവത്തോടനുബനധിച്ച്​ ശല്യക്കാരനായ കൊമ്പനെ തുരത്തണമെന്നാവശ്യപ്പെട്ട് ഐ.സി ബാലകൃഷണൻ എം.എൽ.എ യുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ സുൽത്താൽ ബത്തേരി-പുൽപ്പള്ളി റോഡും സി.പി.എമ്മി​​​​െൻറ നേതൃത്വത്തിൽ ഡി. എഫ്.ഒയെയും ഉപരോധിക്കുന്നു.

പൊൻകുഴിയിൽ ആദിവാസി ബാലനെ കൊന്നത് വടക്കനാട് കൊമ്പനാണെന്നും ശല്യക്കാരനായ കൊമ്പനെ തുരത്താൻ വനം വകുപ്പ് ഇടപെടുന്നില്ലെന്നും സമരക്കാർ ആരോപിക്കുന്നു.

Tags:    
News Summary - 11years old boy killed in forest elephent attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.