തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം മ ുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇതിെൻറ സേവനം വ്യാഴാഴ്ച മുതൽ സംസ്ഥാന ത്താകെ ലഭ്യമായിത്തുടങ്ങി. 112 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചാൽ എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കാൻ കഴിയുന്ന രീതിയിലാണ് കൺേട്രാൾ റൂം തയാറാക്കിയത്. അടിയന്തരസഹായം ലഭ്യമാക്കുന്നതിന് രാജ്യവ്യാപകമായി ഒറ്റനമ്പർ ഏർപ്പെടുത്തുന്നതിെൻറ ഭാഗമായാണ് കേരളത്തിലും ഈ സംവിധാനം നിലവിൽ വന്നത്. ഫയർ ഫോഴ്സ് -101, ആരോഗ്യ -108, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള -181 എന്നീ നമ്പറുകളും വൈകാതെ പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തും.
112 ഇന്ത്യ എന്ന മൊബൈൽ ആപ് ഉപയോഗിച്ചും കമാൻഡ് സെൻററിെൻറ സേവനം ഉപയോഗപ്പെടുത്താം. പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് സെൻററിൽ ലഭിക്കുന്ന സന്ദേശങ്ങൾ േക്രാഡീകരിക്കുന്നത് സാങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവുമുള്ള പൊലീസ് ഉദ്യോഗസ്ഥരാണ്.സഹായം തേടി വിളിക്കുന്നത് എവിടെനിന്നാണെന്ന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കമാൻഡ് സെൻററിന് മനസ്സിലാക്കാനാകും. ജില്ലകളിലെ കൺേട്രാൾ സെൻററുകൾ മുഖേന കൺേട്രാൾ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഉടനടിതന്നെ പൊലീസ് സഹായം ലഭ്യമാക്കാനും കഴിയും. പരീക്ഷണാടിസ്ഥാനത്തിൽ അഞ്ച് കമീഷണറേറ്റുകളിൽ ഈ സംവിധാനം പ്രവർത്തനം തുടങ്ങിയിരുന്നു.
പ്രളയകാലത്ത് സഹായ അഭ്യർഥനയുമായി നിരവധിപേരാണ് 112 എന്ന നമ്പറിൽ ബന്ധപ്പെട്ടത്. 112 ഇന്ത്യ എന്ന മൊബൈൽ ആപ് ഉപയോഗിച്ചും സേവനം ഉപയോഗപ്പെടുത്താം. ഈ ആപ്പിലെ പാനിക്ക് ബട്ടൻ അമർത്തിയാൽ കമാൻഡ് സെൻററിൽ സന്ദേശം ലഭിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഉയർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കഴിഞ്ഞ വെള്ളപ്പൊക്ക കാലത്ത് കേരള പൊലീസ് നടത്തിയ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ പുസ്തകം മത്സ്യത്തൊഴിലാളികൾക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.