അഹന
Posted On
date_range Updated On
date_range കരാട്ടെ ക്ലാസിൽ കുഴഞ്ഞുവീണ 11കാരി മരിച്ചു
കൊല്ലം: കൊല്ലം അഞ്ചലിൽ 11കാരി മരിച്ചു. വാളകം പുത്തൻവിള സ്വദേശി അഹനയാണ് മരിച്ചത്. അഞ്ചലിലെ കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ അഹനക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ അഹനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ മാതാവിനോടൊപ്പം അഞ്ചലിലെ കരാട്ടെ പരിശീലന കേന്ദ്രത്തിൽ മോക്ടെസ്റ്റിനെത്തിയതായിരുന്നു കുട്ടി.
രണ്ടരയോടെ പരിശീലനത്തിനിടെ വയറുവേദനയും ഛർദിയുമുണ്ടായി പിന്നീട് കുഴഞ്ഞുവീഴുകയുമായിരുന്നു. ചിരട്ടക്കോണത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിനിയാണ് അഹന.വാളകം പുത്തൻവിള വീട്ടിൽ ബിനോയ്-സിമി ദമ്പതികളുടെ മകളാണ് അഹന. സഹോദരൻ: അഹാൻ. മരണവുമായി ബന്ധപ്പെട്ട വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.