കൊച്ചി: കടലില്‍ അകപ്പെട്ട തിരുവനന്തപുരം ജില്ലയിലെ 11 മത്‌സ്യത്തൊഴിലാളികളെ നാവികസേനയുടെ കപ്പല്‍ രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. പൊഴിയൂര്‍ സ്വദേശികളായ മുത്തപ്പന്‍, റൊണാള്‍ഡ്, റോസ്ജാന്റോസ്, ജോണ്‍സണ്‍, വിഴിഞ്ഞം സ്വദേശികളായ വര്‍ഗീസ്, ആന്റണി, ബാബു, ജോസ്, സഹായം, വള്ളക്കടവ് സ്വദേശികളായ ബൈജു, പോള്‍ എന്നിവരാണ് കൊച്ചിയിലെത്തിയത്.
അതേസമയം, കൊച്ചിയിൽ നിന്ന് കാണാതായ നാല് ബോട്ടുകൾ തിരിച്ചെത്തി. എന്നാൽ കൂടെ വന്ന മൂന്ന് ബോട്ടുകളെക്കുറിച്ച് തങ്ങൾക്ക് വിവരമില്ലെന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
തീരപ്രദേശങ്ങളിലെ വിവിധയിടങ്ങളിൽ കാണാതായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ട്. പൂന്തുറയിൽ ഇന്ന് രാവിലെ വഴിതടയൽ നടക്കുന്നുണ്ട്. ഓഖി ചുഴലിക്കാറ്റിനുള്ള മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചപറ്റിയതിന് ദുരന്ത നിവാരണ അതോറിറ്റി ഓഫീസുകളിലേക്ക് മത്സ്യ തൊഴിലാളികള്‍ ഇന്ന് മാര്‍ച്ച് നടത്തും.
വിവിധ സേനകളും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് എഴുപതോളം പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. 85ഓളം മത്സ്യതൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇതില്‍ കൂടുതല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.