വിദ്യാർഥിയുടെ ആത്മഹത്യ കൊലപാതകമോ? സഹോദരൻ മർദിക്കുന്ന വിഡിയോ പുറത്ത്​;​ അന്വേഷണം ആരംഭിച്ചു

നാദാപുരം: ഒരു വർഷം മുമ്പ്​ നാദാപുരം നരിക്കാ​േട്ടരിയിൽ പത്താം ക്ലാസ്​ വിദ്യാർഥി തൂങ്ങിമരിച്ച സംഭവം കൊലപാതകമോ? വിദ്യാർഥിയെ സഹോദരൻ ക്രൂരമായി മർദിക്കുന്നതുൾപ്പടെ ദുരൂഹതയുയർത്തുന്ന വിഡ​ിയോ പുറത്തുവന്നതോടെ ​സംഭവം​ വഴിത്തിരിവിൽ.

പുനരന്വേഷണത്തിനുള്ള നീക്കങ്ങൾ പൊലീസ്​ ആരംഭിച്ചു. 2020 മെയ് അഞ്ചിനാണ് പേരോട് എം.ഐ.എം ഹയർ സെക്കന്‍ററി പത്താംക്ലാസ് വിദ്യാർഥിയായ കറ്റാറത്ത് അബ്​ദുൽ അസീസ് (16) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച്​ അന്ന്​ തന്നെ നാട്ടുകാർ രംഗത്ത് വന്നിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസമാണ് കുട്ടിയെ അപായപ്പെടുത്തുന്ന രംഗം ഉൾക്കൊള്ളുന്ന വീഡിയോ പുറത്ത്‌ വന്നത്. കുട്ടിയെ പിടിച്ചു തള്ളുന്നതും കഴുത്ത് ഞെരിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. വീട്ടിനുള്ളിൽ നിന്നാണ്​ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് ആത്മഹത്യ എന്ന കണ്ടെത്തലിൽ അവസാനിപ്പിക്കുകയായിരുന്നു.

വിഡിയോ പുറത്ത്​ വന്നതോടെ നാട്ടുകാരും നേരത്തെ മരണത്തിൽ ദുരൂഹത ആരോപിച്ച്​ രംഗത്തെത്തിയ ആക്​ഷൻ കൗൺസിൽ ​പ്രവർത്തകരും വീട്​ വളഞ്ഞു. തുടർന്ന്​ പൊലീസ്​ സ്ഥലത്തെത്തി കുറ്റാരോപിതരായ ചിലരെ കസ്റ്റഡിയിലെടുത്തിരുന്നു.

പുനരന്വേഷണത്തിന് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റൂറൽ എസ്​ പി ഡോ: ശ്രീനിവാസൻ അറിയിച്ചു. ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാജി ജോസിനോട്​ പ്രാഥമിക റിപ്പോർട്ട്​ ഉടൻ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. കസ്​റ്റഡിയിലെടുത്തവർക്ക്​ പുറമെ മറ്റ്​ ചിലരോട്​ ചോദ്യം ചെയ്യലിന്​ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്​തിട്ടുണ്ട്​. വിഡിയോയുടെ ആധികാരികത ഉറപ്പാക്കിയ ശേഷമായിരിക്കും കൂടുതൽ അന്വേഷണവും അറസ്റ്റും ഉണ്ടാവുക.

Tags:    
News Summary - 10th class student death: suicide or murder?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.