തിരുവനന്തപുരം: പെട്രോൾ പമ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, തദ്ദേശ സ്ഥാ പനങ്ങൾ തുടങ്ങി പൊതുസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് 10,000 പൊതു ശുചിമുറികൾ ഓണത്തിനു മുമ്പ ് സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. തോമസ് െഎസക്.
നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചും കുടിവെള്ളം ലഭ്യമാക്കിയും വിശ്രമത്തിനുള്ള പൊതുഇടം എന്ന നിലയിലാണ് ഇവ വിഭാവനം ചെയ്യുന്നത്. വൃത്തിയാക്കലും പരിപാലനവും കുടുംബശ്രീ ചുമതലപ്പെടുത്തുന്ന അംഗങ്ങൾക്കായിരിക്കും. ഓരോ കേന്ദ്രത്തിനും 1000 രൂപ വീതം ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകൾ നൽകും. കുടുംബശ്രീയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടും ഇതിനായി ഉപയോഗിക്കും.
പദ്ധതി അതിവേഗം യാഥാർഥ്യമാക്കാൻ പ്രവർത്തന പരിപാടിക്ക് രൂപം നൽകി. എം.പി, എം.എൽ.എ ഫണ്ടുകൾ, കോർപറേറ്റ് സി.എസ്.ആർ ഫണ്ടുകൾ എന്നിവയൊക്കെ ഈ ആവശ്യത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. 12,000 ജോഡി ശുചിമുറികൾ സ്ഥാപിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.