കണ്ണൂരിൽ രോഗം സ്​ഥിരീകരിച്ച ഒമ്പതുപേർ ഗൾഫിൽനിന്ന്​ വന്നവർ

കണ്ണൂർ: ജില്ലയിൽ ചൊവ്വാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചവരിൽ ഒമ്പതുപേർ ഗൾഫിൽനിന്ന്​ വന്നവർ. ഇവരില്‍ ഒരാള്‍ അജ്മാന ില്‍നിന്ന്​ എട്ടുപേര്‍ ദുബൈയില്‍നിന്ന്​ എത്തിയവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.< /p>

മാര്‍ച്ച് 18ന് ഐഎക്സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ ചെണ്ടയാട് സ്വദേശി (54), 19ന് ഐ.എക്സ് 346 വിമാനത്തില്‍ ക രിപ്പൂര്‍ വഴിയെത്തിയ പാത്തിപ്പാലം സ്വദേശി (30), ചെറുവാഞ്ചേരി സ്വദേശി (29), ഇതേ നമ്പര്‍ വിമാനത്തില്‍ മാര്‍ച്ച് 20ന് ക രിപ്പൂര്‍ വഴിയെത്തിയ പെരിങ്ങത്തൂര്‍ സ്വദേശി (25), മാര്‍ച്ച് 21ന് ഇ.കെ 568 വിമാനത്തില്‍ ബംഗഗളൂരു വഴിയെത്തിയ ചമ്പാട് സ്വദേശി (64), ഷാര്‍ജയില്‍ നിന്നുള്ള ഐ.എക്‌സ് 746 വിമാനത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ മുതിയങ്ങ സ്വദേശി (61), അജ്മാനില്‍നിന്ന് ദുബൈ വഴി ഇകെ 566 വിമാനത്തില്‍ ബെംഗളൂരു വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി (39), എ.ഐ 938 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ മുഴപ്പിലങ്ങാട് സ്വദേശി (54), ചെണ്ടയാട് സ്വദേശി (31) എന്നിവരാണ് ഗള്‍ഫില്‍ നിന്നെത്തിയ രോഗബാധിതര്‍. കോട്ടയം - മലബാര്‍ സ്വദേശിയായ 32കാരിക്കാണ് സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടായത്. പത്തുപേരും ഏപ്രില്‍ 18ന് സ്രവപരിശോധനക്ക്​ വിധേയരായവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 104 ആയി. ഇതില്‍ 49 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍നിന്ന് ആറുപേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍നിന്ന് ഒരാളും ഇന്നലെയാണ് ആശുപത്രി വിട്ടത്.

ജില്ലയില്‍ 4365 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 47 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 12 പേര്‍ ജില്ല ആശുപത്രിയിലും മൂന്നുപേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 40 പേര്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മ​​െൻറ്​ സ​​െൻററിലും 4263 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെ ജില്ലയില്‍നിന്ന്​ 2342 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 2128 എണ്ണത്തി​​​െൻറ ഫലം ലഭ്യമായി. ഇതില്‍ 1774 എണ്ണം നെഗറ്റീവ് ആണ്. 214 പേരുടെ ഫലം ലഭിക്കാനുണ്ട്. ചൊവ്വാഴ്​ച പത്തുപേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചതോടെ ജില്ലയിൽ ലോക്​ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കും. മെഡിക്കൽ ഷോപ്പുകൾ മാത്രമേ തുറക്കൂ. പുറത്തിറങ്ങുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച മേഖലകൾ പൂർണമായും സീൽ ചെയ്യും.

Tags:    
News Summary - 10 more covid case in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.