പുനരുപയോഗ ഊര്‍ജസ്രോതസ്സുകളുടെ വളര്‍ച്ചയില്‍ വേഗതയെന്ന് റിപ്പോര്‍ട്ട്

പാരിസ്:പുനരുപയോഗ ഊര്‍ജസ്രോതസ്സുകള്‍ വര്‍ധിപ്പിക്കുന്നതില്‍ മുന്‍വര്‍ഷത്തേക്കാള്‍ വേഗത 2015ല്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ എന്‍വയണ്‍മെന്‍റ് പ്രോഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍.ഇ.എന്‍21 എന്ന സന്നദ്ധസംഘമാണ് ബുധനാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം പുനരുപയോഗ ഊര്‍ജരംഗത്ത് നിക്ഷേപം ഇരട്ടിയായി വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.  വികസിതരാജ്യങ്ങളേക്കാള്‍ വികസ്വരരാജ്യങ്ങളാണ് നിക്ഷേപത്തില്‍ മുന്നില്‍. ചൈനയാണ് ഈ രംഗത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപമിറക്കുന്ന രാജ്യം.  ഇന്ത്യ, ദക്ഷിണാഫ്രിക്ക, മെക്സികോ, ചിലി എന്നീ രാജ്യങ്ങള്‍ തൊട്ടുപിന്നിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.