ഈജിപ്ഷ്യന്‍ വിമാനത്തിന്‍െറ ബ്ലാക് ബോക്സ് സിഗ്നലുകള്‍ ലഭിച്ചു

കൈറോ: 66 പേരുമായി മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണ ഈജിപ്ഷ്യന്‍ വിമാനത്തിന്‍െറ ബ്ളാക് ബോക്സില്‍നിന്നുള്ളതെന്ന് സംശയിക്കുന്ന സിഗ്നലുകള്‍ ഫ്രഞ്ച് കപ്പലില്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. വിമാനാപകടത്തിന്‍െറ കാരണങ്ങളിലേക്ക് ഇത് വെളിച്ചംവീശുമെന്ന് കരുതുന്നു. തകര്‍ന്നവിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ തിരയുന്നതില്‍ ഭാഗഭാക്കായ ഫ്രഞ്ച് നാവികവിഭാഗത്തിന്‍െറ ‘ലാ പ്ളേസ്’ എന്ന കപ്പലിലേക്കാണ് കടലിന്‍െറ ആഴമേറിയ ഭാഗത്തുനിന്ന് സിഗ്നലുകള്‍ വന്നതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. തുടര്‍ന്ന് ബ്ളാക് ബോക്സ് കിടക്കുന്ന കൃത്യമായ സ്ഥലം കണ്ടുപിടിക്കാനുള്ള തിരച്ചിലാരംഭിച്ചു. തിരച്ചിലിനായി മറ്റൊരു കപ്പലിനെക്കൂടി ഇറക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.