ഉര്‍ദുഗാനെ ആക്ഷേപിക്കുന്ന കവിത പോസ്റ്റ് ചെയ്ത മുന്‍ മിസ് തുര്‍ക്കിക്ക് നല്ലനടപ്പ്

അങ്കാറ: ഇന്‍സ്റ്റഗ്രാമില്‍ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെയും ദേശീയഗാനത്തെയും പരസ്യമായി അധിക്ഷേപിക്കുന്ന കവിത പോസ്റ്റ് ചെയ്ത മുന്‍ മിസ് തുര്‍ക്കിയെ നല്ലനടപ്പിന് ശിക്ഷിച്ചു. മോഡല്‍ മെര്‍വ് ബുയുകസാറകിനെയാണ് 14 മാസത്തെ തടവിനു ശിക്ഷിച്ചത്. എന്നാല്‍, ശിക്ഷ പിന്നീട് റദ്ദാക്കിയ കോടതി അഞ്ചുവര്‍ഷത്തേക്ക് കുറ്റം ആവര്‍ത്തിക്കരുതെന്നും മുന്നറിയിപ്പു നല്‍കി. 2014ലാണ് തുര്‍ക്കിയിലെ അഴിമതിയെ പരാമര്‍ശിച്ച് ദേശീയഗാനത്തിന്‍െറ വരികളുടെ പാരഡിയായി ആരോ എഴുതിയ മാസ്റ്റേഴ്സ് പോയം പോസ്റ്റ് ചെയ്തത്. കവിതയില്‍ ഉര്‍ദുഗാനെ കളിയാക്കുന്ന പദപ്രയോഗങ്ങളുമുണ്ട്. രാജ്യത്ത് പ്രസിഡന്‍റിനെ വിമര്‍ശിക്കുന്നത് ഒരുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.