പടിഞ്ഞാറ്​ അവരുടെ കാര്യം നോക്ക​െട്ട –ഉർദുഗാൻ

ഇസ്​തംബൂൾ: പടിഞ്ഞാറൻ നേതാക്കൾ അവരുടെ കാര്യം ​നോക്ക​ിയാൽ മതിയെന്ന്​​ തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ. ജനാധിപത്യത്തേക്കാൾ കുറ്റവാളികളെ ശിക്ഷിക്കുന്നതിലാണ്​ അവർ ദു:ഖിക്കുന്നതെന്നും അത്തരക്കാർക്ക്​ തുർക്കിയുടെ സുഹൃത്തുക്കളാകാൻ കഴിയി​െലന്നും ഉർദുഗാൻ പറഞ്ഞു. കഴിഞ്ഞ ദിവസം അങ്കാറയിലെ പ്രസിഡൻഷ്യൻ പാലസിൽ പ്രസംഗിക്കവെയാണ്​  ഉർദുഗാൻ പടിഞ്ഞാറൻ നേതാക്കൾക്കെതിരെ തുറന്നടിച്ചത്​.

'ജൂലൈ 15ലെ  പട്ടാള അട്ടിമറി ​ശ്രമത്തെ തുടർന്ന്​ തുർക്കി കൈ​ക്കൊണ്ട നടപടി​കളെ പടിഞ്ഞാറൻ നേതാക്കൾ വിമർശിക്കുകയാണ്​ ചെയ്യുന്നത്​. അവർ അവരുടെ കാര്യം നോക്ക​െട്ട. ഭീകരാക്രമണത്തിൽ 10 പേർ മരിച്ചപ്പോൾ നിങ്ങളാണ്​ (പടിഞ്ഞാറൻ രാഷ്​ട്രങ്ങൾ) ലോകത്തെ തീ പിടിപ്പിച്ചത്​. തുർക്കിയിലെ ​പ്രസിഡൻറിനെതിരെ പട്ടാള അട്ടിമറി ​ശ്രമമുണ്ടായപ്പോൾ സർക്കാറിനൊപ്പം നിൽക്കേണ്ടതിന്​ പകരം നിങ്ങൾ കുറ്റവാളികൾ​ക്കൊപ്പമാണ്​ നിലയുറപ്പിക്കുന്നത്'​​. –ഉർദുഗാൻ പറഞ്ഞു.

അട്ടിമറി ​ശ്രമമുണ്ടായശേഷം പട്ടാളക്കാർ, ജഡ്​ജിമാർ, പ്രോസിക്യൂട്ടർമാർ, സിവിൽ സർവീസ്​ ഉദ്യോഗസ്​ഥർ ഉൾ​െ​പ്പടെ 18000ൽ പരം ആളുകൾ ഇതുവ​െ​ര കസ്​റ്റഡിയിലായിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.