Posted On
date_range Updated On
date_range ബ്രിട്ടന്‍ വെടിവെപ്പ്; മൂന്നു മരണം
ലണ്ടന്‍: കിഴക്കന്‍ ഇംഗ്ളണ്ടിലെ ലിങ്കന്‍ഷെയറില്‍ നടന്ന വെടിവെപ്പില്‍ ആക്രമിയടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തിന് തീവ്രവാദവുമായി ബന്ധമില്ളെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. മേഖലയിലെ സ്പോര്‍ട്സ് കോംപ്ളക്സിനും നീന്തല്‍ക്കുളത്തിനും സമീപമാണ് സംഭവം. മൂവരും സംഭവസ്ഥത്തുതന്നെ മരിച്ചു. ബ്രിട്ടനിലെ ഏറ്റവും ശാന്തമായ മേഖലകളിലൊന്നായി കരുതുന്ന ലിങ്കന്‍ഷെയറില്‍ വെടിവെപ്പുസംഭവങ്ങള്‍ അപൂര്‍വമാണ്. അതിനാല്‍ വെടിവെപ്പ് തദ്ദേശവാസികളെ ഭീതിയിലാഴ്ത്തി. ഇതേതുടര്‍ന്ന് സ്പോര്‍ട്സ് കോംപ്ളക്സും നീന്തല്‍ക്കുളവും അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.