ജനാധിപത്യത്തെ പിന്തുണച്ച് തുര്‍ക്കിയില്‍ വന്‍ റാലി

ഇസ്താംബൂള്‍: പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതിനു പിന്നാലെ തുര്‍ക്കിയില്‍ ജനാധിപത്യത്തെ പിന്തുണച്ച് വമ്പന്‍ റാലികള്‍. അട്ടിമറിയെ ചെറുത്ത് തോല്‍പ്പിച്ച ജനങ്ങള്‍ ജനാധിപത്യത്തെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ദേശീയ പതാകയുമായി തെരുവിലിറങ്ങിറങ്ങിയത്. ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന് ജനങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച രാത്രിയാണ് തുര്‍ക്കിയിലെ ഒരു വിഭാഗം സൈനികര്‍ അട്ടിമറിയിലൂടെ അധികാരം പിടി​െച്ചടുക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ പ്രസിഡന്‍്  ഉറുദുഗാ​െൻറ  നിര്‍ദേശ പ്രകാരം തെരുവിലിറങ്ങിയ ജനവും ഉറുദുഗാ​െൻറ സൈന്യവും അട്ടിമറി ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. ജനങ്ങളും സൈന്യവും വിമത സൈനികരും തമ്മില്‍ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ 265 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 104 പേര്‍ വിമത സൈനികരും 161 പേര്‍ സിവിലിയന്‍മാരും പൊലീസ് ഉദ്യോഗസ്ഥരുമാണ്.

 1440 പേര്‍ക്ക് പരിക്കേറ്റു. ഏകദേശം 2839  വിമത സൈനികരെ തടവിലാക്കി. ജനറല്‍മാര്‍ ഉള്‍പ്പടെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തടവിലാക്കിയവരില്‍ ഉള്‍പ്പെടുന്നുണ്ട്. 2745 ജഡ്ജിമാരെയും പുറത്താക്കിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.