സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കും –ഉര്‍ദുഗാന്‍

അങ്കാറ: തുര്‍ക്കിയില്‍ ജീവിക്കുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കിലിസ് പ്രവിശ്യയില്‍ റമദാന്‍ പ്രഭാഷണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ളൊരു വാര്‍ത്തയെ കുറിച്ച് പറയാന്‍ പോവുകയാണ് താന്‍ എന്ന മുഖവുരയോടെയാണ് ഉര്‍ദുഗാന്‍ സംസാരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു.

തുര്‍ക്കിയില്‍ ജീവിക്കുന്ന സിറിയന്‍ ജനതയെ സഹായിക്കുന്നതിന്‍െറ ഭാഗമായി അവര്‍ക്ക് ഒരു അവസരം നല്‍കുകയാണ്. അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തുര്‍ക്കി പൗരത്വം നല്‍കാന്‍ തയാറാണ്. പൗരത്വം നല്‍കുന്നതിന്‍െറ നടപടിക്രമങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം പ്രഖ്യാപനം നടത്തുമെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല. ‘ഞങ്ങള്‍ നിങ്ങളെ സഹോദരീ സഹോദരന്മാരായാണ് കാണുന്നത്’ -കിലിസിലെ ഒരുസംഘം സിറിയന്‍ അഭയാര്‍ഥികളോട് ഉര്‍ദുഗാന്‍ പറഞ്ഞു. ഉര്‍ദുഗാന്‍െറ പ്രസ്താവന സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.