ആസ്ട്രേലിയ മനൂസ് ദ്വീപിലെ അഭയാര്‍ഥി ക്യാമ്പ് അടച്ചുപൂട്ടുന്നു

സിഡ്നി: ആസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളെ പിടികൂടി പാര്‍പ്പിച്ചിരിക്കുന്ന മനൂസ് ദ്വീപിലെ ക്യാമ്പ് അടച്ചുപൂട്ടാന്‍ ആസ്ട്രേലിയയും പാപ്വന്യൂഗിനിയും തീരുമാനിച്ചു. എന്നാല്‍, ഇവിടെ കഴിയുന്ന ആയിരത്തോളം വരുന്ന അഭയാര്‍ഥികളുടെ പുനരധിവാസം സംബന്ധിച്ച് വ്യക്തമായ പദ്ധതികളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ അഭയാര്‍ഥികളുടെ ഭാവി ആശങ്കയിലായിരിക്കയാണ്.

പാപ്വന്യൂഗിനി പ്രധാനമന്ത്രി പീറ്റര്‍ ഓനിലും ആസ്ട്രേലിയന്‍ കുടിയേറ്റ മന്ത്രി പീറ്റര്‍ ഡറ്റണുമാണ് അടച്ചപൂട്ടുന്ന വിവരം വെളിപ്പെടുത്തിയത്. ഇവിടെ കഴിയുന്ന ആരെയും രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കില്ളെന്ന് പീറ്റര്‍ ഡറ്റണ്‍ അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും നേരത്തെയുണ്ടാക്കിയ കരാറിന്‍െറ അടിസ്ഥാനത്തിലാണ് ഇവിടെ അഭയാര്‍ഥികളെ താമസിപ്പിച്ചത്.നേരത്തെതന്നെ അഭയാര്‍ഥികളെ സ്വീകരിക്കില്ളെന്ന കര്‍ശന നിലപാടാണ് ആസ്ട്രേലിയ സ്വീകരിച്ചുവരുന്നത്.

രാജ്യത്തിന്‍െറ സമുദ്രാതിര്‍ത്തിയിലത്തെുന്ന അഭയാര്‍ഥികളെ മനൂസ് ദ്വീപിലെയും നഊറു ദ്വീപിലെയും ക്യാമ്പുകളില്‍ പാര്‍പ്പിക്കുകയാണ് ചെയ്തുവരുന്നത്.
ഇവിടെ താമസിക്കുന്നവര്‍ കടുത്ത ദുരിതത്തിലാണെന്നും പീഡനത്തിനിരയാകുന്നതായും മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദങ്ങള്‍ അവസാനിപ്പിക്കാനാണ് ക്യാമ്പ് അടച്ചുപൂട്ടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.