Posted On
date_range Updated On
date_range അമേരിക്കന്‍ പട്ടാളമേധാവി തുര്‍ക്കി സന്ദര്‍ശിച്ചു
അങ്കാറ: അമേരിക്കന്‍ സൈനിക മേധാവികളിലൊരാളായ ജനറല്‍ ജോ ഡന്ഫോഡ് അട്ടിമറിശ്രമത്തിനിടെ ആക്രമിക്കപ്പെട്ട തുര്‍ക്കി പാര്‍ലമെന്റ് സന്ദര്‍ശിച്ചു. തുര്‍ക്കി സൈനിക ജനറല്‍ ഹുലുസി അകാറിനൊപ്പമാണ് അദ്ദേഹം പാര്‍ലമെന്റ് സന്ദര്‍ശിച്ചത്. പാര്‍ലമെന്റിന്‍െറ തകര്‍ന്ന ഭാഗങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം സ്പീക്കറുമായി കൂടിക്കാഴ്ചയും നടത്തി.
എന്നാല്‍, മാധ്യമങ്ങളോട് സംസാരിക്കാന്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ സംഭവത്തില്‍ ഒന്നും പ്രതികരിച്ചില്ല. അതേസമയം, സ്പീക്കറുമായുള്ള കൂടിക്കാഴ്ചയില്‍ തുര്‍ക്കിയിലെ സംഭവ വികാസങ്ങളില്‍ അദ്ദേഹം ദുഖം അറിയിച്ചു. അമേരിക്കന്‍ സംഘം തുര്‍ക്കി പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.